കിരീടത്തിനായി കേരളം വണ്ടി കയറി

KERALATEAM-Lതിരുവനന്തപുരം: കിരീടം ലക്ഷ്യമാക്കി കേരളാ സംഘം പൂനയിലേക്ക് പുറപ്പെട്ടു. 62ാമത് ദേശീയ സ്കൂള്‍ മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാനായി കേരളത്തിന്‍റെ സീനിയര്‍ ടീം ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ചു. രാവിലെ 8.45 ന് ജയന്തി ജനത എക്‌സ്പ്രസിലാണ് ടീം യാത്രതിരിച്ചത്. 79 അത്‌ലറ്റുകളും 11 ഒഫീഷ്യല്‍സുമുള്‍പ്പെട്ട 90 അംഗ സംഘം നാളെ പുലര്‍ച്ചെ പൂനയില്‍ എത്തും.നാലു് മുതല്‍ ഏഴ് വരെ പൂന ഛത്രപതി ശിവജി ബാലേവാഡി സ്‌റ്റേഡിയത്തിലാണ് സീനിയര്‍ വിഭാഗം മത്സരം നടക്കുന്നത്. ടീമംഗങ്ങള്‍ക്കെല്ലാം ടിക്കറ്റ് ലഭിച്ചത് കേരള ക്യാമ്പിന് ആശ്വാസമായി.

കോതമംഗലം മാര്‍ബേസിലിലെ താരങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പറളി, കല്ലടി, മുണ്ടൂര്‍ ഉള്‍പ്പടെ സ്കൂളുകളിലെ താരങ്ങള്‍ പാലക്കാട് നിന്നും ടീമിനൊപ്പം ചേര്‍ന്നു. സ്കൂള്‍ മീറ്റ് അണ്ടര്‍ 14, 17, 19 വിഭാഗങ്ങളായി വിഭജിച്ചതോടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കനത്ത വെല്ലുവിളിയാണ്. സബ് ജൂനിയര്‍ മത്സരം ഫെബ്രുവരി 7 മുതല്‍ 10 വരെ പൂനയില്‍ തന്നെയാണ്. ജൂണിയര്‍ മത്സരങ്ങള്‍ കരിംനഗറിലാണ് . ഇതിന്‍റെ തീയതി തീരുമാനിച്ചില്ല.

കോതമംഗലം സെന്‍റ് ജോര്‍ജിലെ ഓംകാര്‍നാഥും പാലക്കാട് കല്ലടി സ്കൂളിലെ സി. ബബിതയുമാണ് ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തിലെ ക്യാപ്റ്റന്‍മാര്‍. ജിജി ജോണാണ് ടീം മാനേജര്‍. സിജിന്‍, ഷിബി മാത്യു, പി.ജി. മനോജ്, നെല്‍സണ്‍ തുടങ്ങിയവരാണ് പരിശീലകരായി ടീമിനൊപ്പമുള്ളത്.

ടീം: ആണ്‍കുട്ടികള്‍: ടി.വി അഖില്‍, അനന്ത അയ്യപ്പന്‍, ബിബിന്‍ ജോര്‍ജ്, എം ശ്രീഹരി ഉണ്ണി, അമല്‍ പി. രാഘവ്, ഷെറിന്‍ മാത്യു, റബീഹ് നെച്ചിക്കുണ്ടില്‍, ലെനിന്‍ ജോസഫ്, ഓംകാര്‍ നാഥ്, എസ്. അശ്വിന്‍, പി ഡാര്‍വിന്‍ ജോസഫ്, എം.കെ ശ്രീനാഥ്, ആല്‍ബിന്‍ ബാബു, എസ്.എ അഭിജിത്, എസ് ജിജില്‍, കെ. റിതിന്‍ അലി, സെബിന്‍ സെബാസ്റ്റ്യന്‍, എന്‍.വി സഹദ്, കെ.കെ. ദില്‍ഷന്‍, എ. ഹര്‍ഷാദ്, സി.ടി നിധീഷ്, ടി.പി അമല്‍, വി.എസ് സുധീഷ്, എന്‍ അനസ്, എ അജിത്, എ. അനീഷ്, സി.വി സുഗന്ധ്കുമാര്‍, കെ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മല്‍, കെ.ജെി ജെസണ്‍, പി.എന്.! അജിത്, എസ് ജിതേഷ്, ആദര്‍ശ് ബിനു, ടി ആരോമല്‍, അഭിനന്ദ് സുന്ദരേശന്‍, കെ ജെ അലന്‍, ജോയ് തോമസ്, ലിബിന്‍ ഷിബു, കെ. എസ് .അനന്തു, അശ്വിന്‍ ബി ശങ്കര്‍.

പെണ്‍കുട്ടികള്‍: ബിനിത മേരി തോമസ്, ദിവ്യ മോഹന്‍, വി.കെ ശാലിനി, എ.ആര്‍ വിഷ്ണുപ്രിയ, അനുമോള്‍ തമ്പി, സോന ബെന്നി, ലിനെറ്റ് ജോര്‍ജ്, സബിത സാജു, സാന്ദ്ര എസ്. നായര്‍, അഷ്‌ന ഷാജി, ഡോണ റോയ്, അഭിഗയ്ല്‍ ആരോഗ്യനാഥന്‍, അഞ്ജലി തോമസ്, ലിസ്‌ബെത്ത് കരോളിന്‍ ജോസ്, അബിത മേരി മാനുവല്‍, കെ.ആര്‍ ആതിര, ഫാത്തിമ നസ്‌ല, കെ.എ റുബീന, യു ശ്രീലക്ഷ്മി, എം അഞ്ജന, ഇ നിഷ, പി.വി വിനി, കെ വിന്‍സി, എസ് വൈദേഹി, സി.കെ ശ്രീജ, അര്‍ഷ ബാബു, സി ബബിത, അനില വേണു, പി.പി അഞ്ജലി ജോണ്‍സണ്‍.

Related posts