കേ​ര​ള മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ത​ട്ടി​പ്പ്: ഉത്തരവാദികൾ കമ്പ്യൂട്ടർ സെന്‍ററുകാർ മാത്രം; ഡ​യ​റ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ കമ്പ്യൂട്ട​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ വി​നോ​ദ് ച​ന്ദ്ര​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

പ്രൊ ​വൈ​സ് ചാ​ൻ​സ​ല​റു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഡോ. ​ഗോ​പ്ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ദ സ​മി​തി​യു​ടെ​യും അ​നേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി എ​ടു​ത്ത​ത്. മോ​ഡ​റേ​ഷ​ൻ അ​പ്ഡേ​റ്റ് ചെ​യ്യാ​നു​ള്ള പ്രോ​ഗ്രാം കോ​ഡി​ലെ അ​പാ​ക​ത​യാ​ണ് ഇ​ത്ത​രം ഒ​രു സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ര​ണ്ടു റി​പ്പോ​ർ​ട്ടി​ലും പ​റ​യു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മോ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു ന​ട​ന്ന സം​ഭ​വ​ത്തി​ൽ കമ്പ്യൂട്ട​ർ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ഒ​രു ത​ര​ത്തി​ലും ഇ​തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും വൈ​സ് ചാ​ൻ​സ​ല​റും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

Related posts