മണ്ണാർക്കാട്: കസാക്കിസ്ഥാനിൽ അപകടത്തിൽ മരിച്ച മണ്ണാർക്കാട് മുണ്ടക്കണ്ണി ചുള്ളിശേരി വീട്ടിൽ മോഹനൻ – സജിത ദമ്പതികളുടെ മകൾ മിലി മോഹന്റെ (25) മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു ഖസാക്കിസ്ഥാനിലെ ഓസ്കാനിലേക്കു വിനോദയാത്ര പോയി മടങ്ങിവരുമ്പോൾ മൂടൽമഞ്ഞിൽ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി ജെസീനയ്ക്കു പരിക്കേറ്റു. എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയായിരുന്നു മിലി മോഹൻ.
