മ​ട്ട​ന്നൂ​രി​ൽ 10 വ​യ​സു​കാ​രി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം; കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ യു​വാ​വ് മുങ്ങി

മ​ട്ട​ന്നൂ​ർ: ക​ട​യി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം.

മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​ത്തു വ​യ​സു​കാ​രി​യെ യു​വാ​വ് ബ​ല​മാ​യി ബൈ​ക്കി​ൽ പി​ടി​ച്ചു ക​യ​റ്റി കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment