കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി! പിന്നില്‍ സാമ്പത്തിക ഇടപാടുകളോ ?

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി.

താ​മ​ര​ശേ​രി അ​വേ​ലം സ്വ​ദേ​ശി അ​ഷ്റ​ഫി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. താ​മ​ര​ശേ​രി -മു​ക്കം റോ​ഡി​ൽ വെ​ഴു​പ്പൂ​ർ സ്കൂ​ളി​ന് സ​മീ​പമാണ് സം​ഭ​വം.

ടാ​റ്റാ സു​മോ​യി​ലും, മ​റ്റൊ​രു കാ​റി​ലു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി അ​ഷ്റ​ഫി​നെ കാ​റി​ലേ​ക്ക് ക​യ​റ്റി​യ​തെന്നാണ് സൂചന. റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സ്കൂ​ട്ട​ർ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൊ​ടി​യ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. താ​മ​ര​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഗ​ൾ​ഫി​ൽ വ്യാ​പാ​രി​യാ​ണ് അ​ഷ്റ​ഫ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Related posts

Leave a Comment