ഏതാണ്ട് ഇങ്ങനെയായിരിക്കാം… കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; സം​ഘ​ത്തി​ലെ സ്ത്രീ​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു

 

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്നും ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന സം​ഘ​ത്തി​ലെ സ്ത്രീ​യു​ടെ രേ​ഖാ ചി​ത്രം പു​റ​ത്തു​വി​ട്ടു. കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ൽ ഒ​രു വീ​ട്ടി​ലെ കു​ട്ടി ന​ൽ​കി വി​വ​രം അ​നു​സ​രി​ച്ചാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

കൂ​ടാ​തെ, അ​ബി​ഗേ​ലി​നെ ക​ണ്ടെ​ത്തി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വ​തി​യെ ക​ണ്ടി​രു​ന്നു. ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി പ്ര​കാ​രം പു​തി​യ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും.

അ​തേ​സ​മ​യം, പ്ര​തി​ക​ൾ ജി​ല്ല വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് പു​റ​ത്തു​നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളു​ടെ ല​ക്ഷ്യം സാ​മ്പ​ത്തി​കം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ൽ ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സം​ഘ​മ​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.

Related posts

Leave a Comment