നിതിന കൊ​ല​പാ​ത​ക കേ​സി​നു പി​ന്നാ​ലെ വെ​ച്ചൂ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം! ര​ണ്ടു​വ​ർ​ഷ​ത്തോ​ളം പെ​ണ്‍​കു​ട്ടി​യു​മാ​യി യു​വാ​വി​നു പ്ര​ണ​യ​മു​ണ്ടാ​യി​രു​​ന്നു…

റാ​ന്നി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ യു​വാ​വി​ന്‍റെ ശ്ര​മം.

യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ന്ന പ്ര​ണ​യ കൊ​ല​പാ​ത​ക കേ​സി​നു പി​ന്നാ​ലെ​യാ​ണ് വെ​ച്ചൂ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ന്ന​ത്.

വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യേ​യും ഒ​പ്പം മാ​താ​വി​നേ​യും മ​ർ​ദ്ദി​ച്ച​താ​യും പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മേ​ലി ച​ര​ള ഓ​ലി​യ്ക്ക​പ്ലാ​വി​ൽ ആ​ഷി​ഖ് അ​ഷ്റ​ഫ് (26)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടു​വ​ർ​ഷ​ത്തോ​ളം പെ​ണ്‍​കു​ട്ടി​യു​മാ​യി യു​വാ​വി​നു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​ണ​യ​ത്തി​ൽ നി​ന്നും പെ​ണ്‍​കു​ട്ടി പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് യു​വാ​വ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്.

ഇ​ന്ന​ലെ എ​രു​മേ​ലി​യി​ൽ വ​ച്ച് ക​ണ്ട ഇ​രു​വ​രും ഇ​ക്കാ​ര്യം സം​സാ​രി​ച്ച​തി​നു ശേ​ഷം പെ​ണ്‍​കു​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടു​കാ​രോ​ടു പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യ വി​വ​രം അ​റി​യി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് യു​വാ​വ് പെ​ണ്‍​കു​ട്ടി​യോ​ട് ബൈ​ക്കി​ൽ ക​യ​റാ​ൻ നി​ർ​ബ​ന്ധി​ച്ച​തോ​ടെ വീ​ട്ടു​കാ​രും ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ബ​ഹ​ള​മാ​കു​ക​യും നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ യു​വാ​വ് തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ യു​വാ​വ് പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും മ​റ്റും കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ല​ഹ​രി മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​യാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ യു​വാ​വി​നെ ത​നി​ക്കി​ഷ്ട​മ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും പ്ര​ണ​യ​ത്തി​നി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്ത​താ​ണ് പ്ര​കോ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക്ഷു​ഭി​ത​നാ​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​വി​നെ​യും വീ​ടു​ക​യ​റി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ന്നി ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റു ചെ​യ്ത യു​വാ​വി​നെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment