ദൈ​വ​ത്തെ​ക്കാ​ൾ മു​ക​ളി​ലാ​ണ് ത​ങ്ങ​ളെ​ന്ന ഭ​ര​ണ​വ​ർ​ഗ്ഗ ചി​ന്ത​യാ​ണ് സ​ർ വി​ളി ഉ​പേ​ക്ഷി​ക്കാ​ൻ ത​ട​സം; സാ..​റെ… സാ… ​റെ​ന്ന് നീ​ട്ടി​വി​ളി​ച്ചൊ​രു വ്യ​ത്യ​സ്ത​മാ​യ സ​മ​രം…

പാ​ല​ക്കാ​ട്: പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളും സ​മ​ര ബ​ഹ​ള​ങ്ങ​ളു​മി​ല്ലാ​തെ ’ സാ..​റെ.., സാ… ​റെ എ​ന്ന് നീ​ട്ടി വി​ളി​ച്ച് ഒ​രു സ​മ​രം.

ബ്രി​ട്ടീ​ഷ് വി​ധേ​യ​ത്വ പ​ദ​ങ്ങ​ളാ​യ സ​ർ, മാ​ഡം വി​ളി ഉ​പേ​ക്ഷി​ക്കാ​ൻ ത​യ്യാ​റാ​വാ​ത്ത പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്കാ​ര​സാ​ഹി​തി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു സ​മ​രം ന​ട​ന്ന​ത്.

ദൈ​വ​ത്തെ പോ​ലും പേ​ര് ചൊ​ല്ലി വി​ളി​ക്കു​ന്ന നാ​ട്ടി​ൽ ,ദൈ​വ​ത്തെ​ക്കാ​ൾ മു​ക​ളി​ലാ​ണ് ത​ങ്ങ​ളെ​ന്ന ഭ​ര​ണ​വ​ർ​ഗ്ഗ ചി​ന്ത​യാ​ണ് സ​ർ, മാ​ഡം വി​ളി ഉ​പേ​ക്ഷി​ക്കാ​ൻ ത​ട​സ​മാ​കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ.

പ്ര​തി​ഷേ​ധ സാ​ർ വി​ളി​യും നാ​ട​കാ​വ​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ജ​ന​ങ്ങ​ളെ അ​ടി​മ​ക​ളാ​യി ക​ണ്ടി​രു​ന്ന കോ​ളോ​ണി​യ​ൽ മ​നോ​ഭാ​വ​ത്തി​ന്‍റെ പി​ന്തു​ട​ർ​ച്ച​ക്കാ​രാ​യ ഭ​ര​ണാ​ധി​കാ​രി​ക​ളെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ണി​ക്കു​ക​യും പ്ര​ജ​യ​ല്ല പൗ​ര​നാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് നാ​ട​കം.

ദീ​പം സു​രേ​ഷാ​ണ് ’സാ..​ർ ..’ എ​ന്ന് പേ​രു​ള്ള നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്. കെ.​പി ഹ​രി​ഗോ​കു​ൽ​ദാ​സ്, ക​ലാ​ധ​ര​ൻ ഉ​പ്പും പാ​ടം, ബി​നേ​ഷ് കാ​ടൂ​ർ, ഗി​രീ​ഷ് ഉ​പ്പും​പാ​ടം, പൂ​വ​ക്കോ​ട് സ​ജീ​വ​ൻ, വി​പി​ൻ​ദാ​സ്, റ​ഫീ​ഖ് കാ​റ​ൽ​മ​ണ്ണ, എ​ന്നി​വ​രാ​ണ് നാ​ട​ക​ത്തി​ല​ഭി​ന​യി​ച്ച​ത്.

സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​നാ​യി. കെ. ​ഭ​വ​ദാ​സ്, എ. ​ഇ​സ്മ​യി​ൽ ,ര​തീ​ഷ് പു​തു​ശ്ശേ​രി, അ​നി​ൽ ബാ​ല​ൻ, സി​ദ്ധാ​ർ​ത്ഥ​ൻ, പി.​വി വി​നൂ​ബ്, പ്ര​സാ​ദ് ക​ണ്ണാ​ടി, ഇ​ന്ദ്ര​പ്ര​സാ​ദ്, മ​ൻ​സൂ​ർ, ഗി​രീ​ഷ് നൊ​ച്ചു​ള്ളി, ദി​ലീ​പ് മാ​ത്തൂ​ർ, റി​ജേ​ഷ് ബാ​ല​ൻ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment