‘എനിക്ക് സ്കൂളിൽ പോകണ്ട’..! പത്താംക്ലാസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ  വെറും നാടകം; പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പുറത്ത് വന്ന യഥാർഥ കഥയിങ്ങനെ…

 

ക​ണ്ണൂ​ർ: സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ വാ​നി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഏ​റെ നേ​രെ വ​ട്ടം​ക​റ​ക്കി.

ബുധനാഴ്ച രാ​വി​ലെ ക​ക്കാ​ട് കു​ഞ്ഞി​പ്പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ​നി​ന്നും റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ മാ​രു​തി ഓ​മ്നി വാ​നി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച നാ​ലം​ഗം സം​ഘം കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച് വാ​നി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നും അ​വ​രി​ൽ​നി​ന്നും കു​ത​റി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി സ​മീ​പ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്. കാ​സ​ർ​ഗോ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് വാ​നെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞി​രു​ന്നു.

നാ​ട്ടു​കാ​ർ ഇ​ക്കാ​ര്യം പോ​ലീ​സി​ലെ അ​റി​യി​ച്ച​തോ​ടെ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മ​മാ​രം​ഭി​ച്ചു. നാ​ട്ടു​കാ​രും വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​സ​ർ​ഗോ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​മ്നി വാ​നി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

കു​ട്ടി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നും പോ​യി. ഇ​തി​നി​ടെ പോ​ലീ​സ് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു.

ആ​ദ്യം ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ റോ​ഡി​ലൂ​ടെ ഒ​രു വാ​ൻ ക​ട​ന്നു പോ​കു​ന്ന​ത് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ന​ന്പ​ർ വ്യ​ക്ത​മാ​യി​ല്ല. സ്റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​യി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്ക​ലും ആ​രം​ഭി​ച്ചി​രു​ന്നു.

മൊ​ഴി​യെ​ടു​ക്കു​ന്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സി​ന് സം​ശ​യം തോ​ന്നി​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സ് കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞ​തു പോ​ലെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ളി​ൽ പ​ല​തി​നും കു​ട്ടി പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​മാ​ണ് ന​ൽ​കി​യ​ത്. ഇ​തോ​ടെ​യാ​ണ് സ്കൂ​ളി​ൽ പോ​കാ​നു​ള്ള മ​ടി കൊ​ണ്ട് കു​ട്ടി സ്വ​യം സൃ​ഷ്ടി​ച്ച ക​ഥ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment