ഷാർജയ്ക്ക് പോകാൻ പറ‍ന്നുയർന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ല്‍ പു​ക; വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ല്‍ പു​ക ക​ണ്ട​തി​നേ തു​ട​ര്‍​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. കൊ​ച്ചി-​ഷാ​ര്‍​ജ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലാ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച രാ​ത്രി 10:30ക്കാ​ണ് ചെ​ക്ക് ഇ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ​ത്. 11ഓ​ടെ വി​മാ​നം പു​റ​പ്പെ​ട്ടു. 11:30ഓ​ടെ ക്യാ​ബി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്ന് ഒ​രു യാ​ത്ര​ക്കാ​ര​ന്‍ അ​റി​യി​ച്ചു.

പി​ന്നാ​ലെ വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ല്‍ ത​ന്നെ തി​രി​ച്ച് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. 170 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പ​ല വി​മാ​ന​ങ്ങ​ളി​ലാ​യി ഷാ​ര്‍​ജ​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു.

പു​ക ക​ണ്ട വി​മാ​ന​ത്തി​ല്‍ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment