പാ​മ്പി​നെ​ന്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ… കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​നു​ള്ളി​ൽ വെ​ച്ച് പോ​ലീ​സു​കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റു; ജോ​ലി​ക്കി​ടെ ക​ടി​യേ​റ്റത് കൈ​വി​ര​ലി​ന്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്റ്റേ​ഷ​നു​ള്ളി​ൽ വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റു. കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്തി​ന് ആ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ ജ​ന​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഇ​രി​പ്പി​ട​ത്തി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കൈ​വി​ര​ലി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ര​ഞ്ജി​ത്തി​നെ കേ​ശ​വ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ഞ്ജി​ത് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്.

പാ​മ്പ് ഇ​വി​ടെ നി​ന്ന് ജ​ന​ല്‍ വ​ഴി ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ ഏ​ത് പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment