തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ ബ​ജ​റ്റ്: കേ​ര​ള​ത്തി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ സ​മ​ര കോ​ലാ​ഹ​ല​ങ്ങ​ള്‍ സി​പി​എം വീ​ണ്ടും പു​റ​ത്തെ​ടു​ക്കും; ബി​ജെ​പി കേ​ര​ളം ഭ​രി​ക്കു​മെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ്

കി​ഴ​ക്ക​മ്പ​ലം: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​നു തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കി​ല്ലെ​ന്നു ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​മ്പോ​ള്‍ മ​ന​സി​ലാ​ക്കാ​മെ​ന്നു ട്വ​ന്‍റി 20 പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ് .

ക​ഴി​ഞ്ഞ 10 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ഭ​രി​ച്ചി​ട്ടും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ഒ​ന്നും ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നാ​യി​ട്ടി​ല്ല. ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു മാ​സ​ത്തി​ന​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കേ ഈ ​ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച യാ​തൊ​ന്നും ന​ട​പ്പാ​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും ഇ​വി​ട​ത്തെ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​നും അ​റി​യാം.

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​ന് ഉ​ത​കു​ന്ന ഒ​രു പ​ദ്ധ​തി​പോ​ലും കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കാ​ത്ത ഈ ​സ​ര്‍​ക്കാ​ര്‍ ആ​റ​ര ല​ക്ഷം കോ​ടി​യു​ടെ ക​ട​ബാ​ധ്യ​ത​യാ​ണു വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ള്‍ അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ സ​മ​ര കോ​ലാ​ഹ​ല​ങ്ങ​ള്‍ സി​പി​എം വീ​ണ്ടും പു​റ​ത്തെ​ടു​ക്കും.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും ജ​നം അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു

Related posts

Leave a Comment