രാജവെമ്പാലയ്ക്ക് എന്ത് ലോക്ക്ഡൗണ്‍! ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ രാ​ജ​വെ​മ്പാല നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി

ചെ​റു​തോ​ണി: ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ രാ​ജ​വെ​ന്പാ​ല നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി. മ​ണി​യാ​റ​ൻ​കു​ടി കാ​ട്ടു​കു​ന്നേ​ൽ ജോ​ണി​യു​ടെ വീ​ട്ടി​ലാ​ണ് രാ​ജ​വെ​ന്പാ​ല അ​തി​ഥി​യാ​യെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ര​ണ്ടോ​ടെ​യാ​ണ് രാ​ജ​വെ​ന്പാ​ല വീ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ​പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ തൊ​ഴു​ത്തി​ലു​ണ്ടാ​യ കി​ടാ​രി രാ​ത്രി പു​റ​ത്തി​റ​ങ്ങി​യ ശ​ബ്ദം​കേ​ട്ടു​ണ​ർ​ന്ന വീ​ട്ടു​കാ​ർ തൊ​ഴു​ത്തി​നു​സ​മീ​പം രാ​ജ​വെ​ന്പാ​ല​യെ ക​ണ്ടെ​ത്തി.

ഉ​ട​ൻ​ത​ന്നെ അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും​ചേ​ർ​ന്ന് നേ​രം വെ​ളു​ക്കു​ന്ന​തു​വ​രെ പാ​ന്പി​നു കാ​വ​ലി​രു​ന്നു. വെ​ളു​പ്പി​ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നാ​ട്ടു​കാ​രോ​ടൊ​പ്പം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മാ​ള​ത്തി​ൽ ഒ​ളി​ച്ച പാ​ന്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ആ​ളു​ക​ൾ​ക്ക് കൂ​ട്ടം​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഉൗ​ഴം​വ​ച്ചാ​യി​രു​ന്നു കാ​വ​ലി​രു​ന്ന​ത്. രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടാ​നാ​വാ​ത്ത​ത് വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment