ദന്തസംരക്ഷണം (1)ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല​ത​രം; മാനുവൽ മുതൽ പവേർഡ് വരെ

ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്ര​ഷിം​ഗ്. ബ്ര​ഷിം​ഗി​ന് ടൂ​ത്ത് ബ്ര​ഷും ടൂ​ത്ത് പേ​സ്റ്റു​മാ​ണു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്ക​ന്ന​ത്. ഇ​വ​യെ കൂ​ടാ​തെ ഡെ​ന്‍റ​ൽ ഫ്ളോ​സ്, പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷ്, വാ​ട്ട​ർ ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടം​ഗ് ക്ലീ​ന​റു​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കു​ന്നു.

പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​ക്കും നീ​ക്കം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​വ നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം ദ​ന്ത​ക്ഷ​യം, പ​ല വി​ധ മോ​ണ​രോ​ഗ​ങ്ങ​ൾ, വാ​യ്നാ​റ്റം എ​ന്നി​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ൾ കാ​ല​ക്ര​മേ​ണ ഉ​ണ്ടാ​കു​ന്നു. ആ​യ​തി​നാ​ൽ നി​ത്യേ​ന​യു​ള്ള വാ​യ​യു​ടെ ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്.

ഫ്ലൂറൈഡ് പേസ്റ്റ്
പ​ല്ലു​ക​ളും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണു ടൂ​ത്ത് ബ്ര​ഷ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നു​മു​ന്പും ഫ്ളൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ബ്ര​ഷ് ചെ​യ്യ​ണം.

ടൂ​ത്ത് ബ്ര​ഷ് എന്തിന്?
* പ​ല്ലു​ക​ളും അ​വ​യ്ക്കി​ട​യും വൃ​ത്തി​യാ​ക്കാ​ൻ.* പ്ലാ​ക്കി​ന്‍റെ രൂ​പീ​ക​ര​ണം ത​ട​യാ​ൻ * പ്ലാ​ക്ക് നീ​ക്കം ചെ​യ്യാ​ൻ * നാ​ക്ക് വൃ​ത്തി​യാ​ക്കാ​ൻ

ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല​ത​രം
ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല ത​ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ഇ​വ ഓ​രോ​ന്നി​നും പ്ര​ത്യേ​ക ഉ​പ​യോ​ഗ​ങ്ങ​ളു​മു​ണ്ട്. മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ്, പ​വ​ർ​ഡ് ടൂ​ത്ത് ബ്ര​ഷ്, സോ​ണി​ക് അ​ൾ​ട്രാ സോ​ണി​ക് ടൂ​ത്ത് ബ്ര​ഷ്, അ​യോ​ണി​ക് ടൂ​ത്ത് ബ്ര​ഷു​ക​ൾ, തിം​ബി​ൾ ബ്ര​ഷ്, പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷ് എ​ന്നി​വ​യൊ​ക്കെ​യാ​ണ് ലഭ്യമായ വി​വി​ധ​ത​രം ടൂ​ത്ത് ബ്ര​ഷു​ക​ൾ.


മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ് – വ​ലു​പ്പം, ആ​കൃ​തി, ഘ​ട​ന എ​ന്നി​വ​യി​ൽ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ചു നി​ർ​മി​ച്ചി​ട്ടു​ള്ള​വ​യാ​ണ് മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ്. ഇ​വയ്ക്ക് വാ​യ​യു​ടെ എല്ലാ ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രാ​ൻ എ​ളു​പ്പ​മാ​ണ്.

സോ​ണി​ക്, അ​ൾ​ട്രാ​സോ​ണി​ക് ടൂ​ത്ത് ബ്ര​ഷു​ക​ൾ – വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ന്ന ആ​വൃ​ത്തി ദ്രു​ത​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി ക​റ നീ​ക്കം​ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

അ​യോ​ണി​ക് ടൂ​ത്ത് ബ്ര​ഷു​ക​ൾ – അ​യോ​ണു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ലാ​ക്ക് നീ​ക്കം​ചെ​യ്യു​ക​യാ​ണ് അ​യോ​ണി​ക് ടൂ​ത്ത് ബ്ര​ഷു​ക​ൾ ചെ​യ്യു​ന്ന​ത്.

തിം​ബി​ൾ ബ്ര​ഷ് – പ​ല്ലു മു​ള​യ്ക്കു​ന്ന പ്രാ​യ​ത്തി​ൽ അ​മ്മ, കൈ​യു​റ​യു​ടെ രൂ​പ​ത്തി​ലു​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കി കൊ​ടു​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള ബ്ര​ഷി​നെ​യാ​ണ് തിം​ബി​ൾ ബ്ര​ഷ് എ​ന്നു പ​റ​യു​ന്ന​ത്.

പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷു​ക​ൾ – പ​ല്ലു​ക​ളു​ടെ ഇ​ട​യി​ലു​ള്ള വി​ട​വു​ക​ൾ വൃ​ത്തി​യാ​ക്കാ​നും ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ലാ​ക്ക് നീ​ക്കം ചെ​യ്യാ​നും പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

പ​വേ​ർ​ഡ് ടൂ​ത്ത് ബ്ര​ഷ് – ശാ​രീ​രി​ക​മാ​യ ത​ള​ർ​ച്ച​യു​ള്ള​വ​ർ, കൈ​ക്ക് ബ​ല​ക്കു​റ​വു​ള്ള​വ​ർ, കൈ ​വ​ലി​പ്പി​ച്ചു ബ്ര​ഷ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ, സ​ഹാ​യി​ക്കു​ന്ന ആ​ൾ​ക്കാ​ർ ബ്ര​ഷ് ചെ​യ്യി​പ്പി​ക്കു​ന്ന​താ​യി വ​രു​ന്ന സാ​ഹ​ച​ര്യം ഇ​തി​നെ​ല്ലാം പ​വേ​ർ​ഡ് ടൂ​ത്ത് ബ്ര​ഷ് അ​ഥ​വാ മോ​ട്ട​റൈ​സ്ഡ് ടൂ​ത്ത് ബ്ര​ഷ് വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്.

ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഈ ​ബ്ര​ഷ് 300-600 രൂ​പ​യ്ക്കു ല​ഭി​ക്കും. പ​ല്ലു തേ​ക്കു​ന്ന​തി​ന് അ​മി​ത​മാ​യ ബ​ലം കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് ഈ ​ബ്ര​ഷ് നി​ർ​ദേ​ശി​ക്കാ​റു​ണ്ട്.

(തുടരും)

വി​വ​ര​ങ്ങ​ൾ –ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ്
ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ – 9447219903

Related posts

Leave a Comment