തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ; ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ ഒ​പ്പി​ട്ട് കി​റ്റെ​ക്സ്


കൊ​ച്ചി: തെ​ല​ങ്കാ​ന​യി​ല്‍ ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ (എം​ഒ​യു) ഒ​പ്പി​ട്ട് കി​റ്റെ​ക്സ്. വാ​റ​ങ്ക​ലി​ലെ മെ​ഗാ ടെ​ക്സ്റ്റ​യി​ല്‍ പാ​ര്‍​ക്കി​ലെ​യും ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്‍​ട്ര​സ്ട്രീ​യ​ല്‍ പാ​ര്‍​ക്കി​ലെ​യും ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​റി​ലാ​ണ് ഒ​പ്പി​ട്ട​ത്.

തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജ​യേ​ഷ് ര​ജ്ഞ​നും കി​റ്റെ​ക്സി​നു​വേ​ണ്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സാ​ബു എം. ​ജേ​ക്ക​ബു​മാ​ണു ഹൈ​ദ്ര​ബാ​ദി​ല്‍ ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്.

വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി. രാ​മ​റാ​വു​വു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ഒ​പ്പി​ട​ല്‍. ഔ​ദ്യോ​ഗി​ക ച​ട​ങ്ങും പ്ര​ഖ്യാ​പ​ന​വും നാ​ളെ ന​ട​ക്കും. വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു തെ​ല​ങ്കാ​ന​യി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് കി​റ്റ​ക്‌​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​നു​കൂ​ല്യ​ങ്ങ​ള്‍, നി​ക്ഷേ​പം, സ​ബ്സി​ഡി, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള വ​ന്‍ പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും നാ​ളെ വ്യ​ക്ത​മാ​കും.

എം​ഡി സാ​ബു ജേ​ക്ക​ബി​നെ കൂ​ടാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​യ​ന്‍ സ്ട്രാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍​സ് ഹ​ര്‍​കി​ഷ​ന്‍ സിം​ഗ് സോ​ധി, ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ചെ​റി​യാ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജീ കു​ര്യ​ന്‍, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മ​നോ​ജ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ കി​റ്റെ​ക്സ് സം​ഘ​ത്തി​ലു​ണ്ട്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്നാ​ണു കി​റ്റെ​ക്സ് കേ​ര​ള​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന 3500 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍​നി​ന്നും പി​ന്‍​വാ​ങ്ങി​യ​ത്.

തു​ട​ര്‍​ന്നു തെ​ല​ങ്കാ​ന ഉ​ള്‍​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളും വി​ദേ​ശ രാ​ജ്യ​ങ്ങ​ളും കി​റ്റെ​ക്സി​നെ നി​ക്ഷേ​പ​ത്തി​നാ​യി ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക വി​മാ​ന​മ​യ​ച്ചാ​ണു തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍ കി​റ്റെ​ക്സി​നെ ക്ഷ​ണി​ച്ച​ത്. തെ​ല​ങ്കാ​ന​യെ കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ ഒ​ന്‍​പ​തു സം​സ്ഥാ​ന​ങ്ങ​ളും ശ്രീ​ല​ങ്ക, യു​എ​ഇ, ബെ​ഹ്റി​ന്‍, മൗ​റേ​ഷ്യ​സ്, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളും കി​റ്റെ​ക്സി​നെ നി​ക്ഷേ​പ​ത്തി​നാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ വ​സ്ത്ര നി​ര്‍​മാ​ണ രം​ഗ​ത്തെ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ബ്രാ​ൻ​ഡാ​ണ് കി​റ്റെ​ക്സ്.

Related posts

Leave a Comment