ചാരായക്കേസിൽ മുങ്ങി നടന്ന പ്രതി ഒരു വർഷത്തിന് ശേഷം വിദേശമദ്യവുമായി പിടിയിൽ

തു​റ​വൂ​ർ: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ലാ​യി.

പാ​ണാ​വ​ള്ളി ക​ള​ത്തി​ത്ത​റ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (50) , അ​രൂ​ക്കു​റ്റി മു​ല്ല​പ്പ​ള്ളി വീ​ട്ടി​ൽ ഗോ​കു​ല​ൻ (53) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​തോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​എ​സ്. സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ണാ​വ​ള്ളി പ​ള്ളി​വെ​ളി​യി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്.

വി​ല്പ​ന​യ്ക്കാ​യു​ള്ള അ​ര ലി​റ്റ​ർ വീ​ത​മു​ള്ള 40 കു​പ്പി മ​ദ്യ​മാ​ണ് ഇ​വ​രി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം ക​ട​ത്തി കൊ​ണ്ടു​വ​ന്ന കു​റ്റ​ത്തി​ന് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം മ​ദ്യം ക​ട​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ അ​നി​ൽ​കു​മാ​ർ,

ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു ചാ​രാ​യ കേ​സി​ൽ പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ഇ​തേ കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ അ​സി.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​മേ​ഖ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​എ. ത​‌സ‌‌്‌ലിം എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment