വടകര: തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരേ നടപടി തേടി യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥിയായ കെ.കെ. രമ രംഗത്ത്. ചോമ്പാല്‍ ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയെ തടഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോയും പോസ്റ്റുകളും നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുകയാണ്.
ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു റൂറല്‍ എസ്പിക്കു നല്കിയ പരാതിയില്‍ കെ.കെ. രമ ചൂണ്ടിക്കാട്ടി. പോസ്റ്റുകളുടെ ഉത്ഭവം കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ പരാതിയില്‍ ആവശ്യപ്പെട്ടു.
