എന്റെ സഖാവേ..! പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ. ര​മ ഫേസ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ടി.​പി​യു​ടെ ചി​ത്ര​ത്തി​ന് ല​ക്ഷ​ക​ണ​ക്കി​ന് ലൈ​ക്കു​ക​ളും ഷെ​യ​റു​ക​ളും.

ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. “എ​ന്‍റെ സ​ഖാ​വെ…’ എ​ന്ന് പ​റ​ഞ്ഞ് ടി.​പി ഒ​രു വി​വാ​ഹ​സ​ദ്യ​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പു​ന്ന ചി​ത്ര​മാ​ണ് ര​മ പോ​സ്റ്റ് ചെ​യ്ത​ത്.

ഈ ​പോ​സ്റ്റ് നി​ര​വ​ധി​യാ​ളു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ​തി​മൂ​ന്നാം പ്ര​തി​യാ​യ കു​ഞ്ഞ​ന​ന്ത​ൻ ഇ​ന്ന​ലെ രാ​ത്രി 9.35 ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു മ​രി​ച്ച​ത്.

10.20 നാ​ണ് ടി.​പി​യു​ടെ പ​ടം വ​ച്ച് ര​മ ഫേസ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​ത് സ​മൂ​ഹ​മാ​ധ്യ​മം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന് ആ​ദ​രാ​ജ്ഞ​ലി​ക​ളും അ​ഭി​വാ​ദ്യ​വും അ​ർ​പ്പി​ച്ചാ​ണ് ക​മ​ന്‍റു​ക​ൾ ഏ​റെ​യും.

കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൻ​മാ​രും ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment