പാലക്കാടൻ കള്ളിന്‍റെ വീര്യം കൂട്ടാൻ സ്പിരിറ്റ് ചേർക്കൽ; രണ്ടുവർഷം തടവിനും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മാ​വേ​ലി​ക്ക​ര: അ​ബ്കാ​രി കേ​സി​ൽ നാ​ലു പ്ര​തി​ക​ളെ ക​ഠി​ന​ത​ട​വി​നും പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ഉ​ത്ത​ര​വാ​യി.

താ​മ​ര​ക്കു​ളം പേ​രൂ​ർ​കാ​രാ​ണ്മ നെ​ടി​യ​ത്ത് ര​ഘു (55), മാ​ങ്കൂ​ട്ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ ശി​വ​ദാ​സ​ൻ (60), മാ​ങ്കൂ​ട്ട​ത്തി​ൽ തെ​ക്ക​തി​ൽ മോ​ഹ​ന​ൻ (58), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ വി​ള​യ​ന്നൂ​ർ മീ​ഞ്ചി​റ​ക്കാ​ട്ട് മു​ര​ളി (42) എ​ന്നി​വ​രെ​യാ​ണു രണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 2.25 ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കേ​സി​ലെ അ​ഞ്ചാം പ്ര​തി വി​ശ്വ​നാ​ഥ​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടു.

2012 ജൂ​ൺ 26നു ​നൂ​റ​നാ​ട് ഇ​ട​ക്കു​ന്നം ജം​ക്‌​ഷ​നു സ​മീ​പം മോ​ഹ​ന​ൻ വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി 850 ലിറ്റ​ർ ക​ള്ളും 50 ലിറ്റ​ർ സ്പി​രി​റ്റും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണു ശി​ക്ഷ.

ക​ള്ള്ഷാ​പ്പ് ലൈ​സ​ൻ​സി​ക​ളാ​യ ശി​വ​ദാ​സ​നും മോ​ഹ​ന​നും പാ​ല​ക്കാ​ട്ടു നി​ന്നുള്ള പെ​ർ​മി​റ്റ് പ്ര​കാ​രം കൊ​ണ്ടു​വ​ന്ന ക​ള്ളി​ന്‍റെ വീ​ര്യം കൂ​ട്ടാ​നാ​യി ര​ഘു​വും മു​ര​ളി​യും സ്പി​രി​റ്റ് ക​ല​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണു കേ​സ്. പ്രോ​സി​ക്യൂ​ഷ​നു വേണ്ടി അഡീ ഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.നാസറുദിൻ ഹാജരായി.

Related posts

Leave a Comment