ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വ​ദാ​ന ന​ട​പ​ടി! വി​നോ​ദ് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​ത് ഏ​ഴു പേ​ർ​ക്ക്; ക​ര​ങ്ങ​ള്‍ ക​ര്‍​ണാ​ട​കക്കാരനായി ച​ലി​ക്കും

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വ​ദാ​ന ന​ട​പ​ടി​യു​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യി​ൽ നി​ന്ന് സ്വീ​ക​രി​ച്ച​ത് 8 അ​വ​യ​വ​ങ്ങ​ളാ​ണ്. ഏ​ഴ് പേ​ർ​ക്കാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ പു​തു​ജീ​വ​ൻ പ​ക​ർ​ന്ന് വി​നോ​ദ് യാ​ത്ര​യാ​യ​ത്.

കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 54 കാ​ര​നാ​യ വി​നോ​ദി​ന് ഡി​സം​ബ​ർ 30ന് ​കൊ​ല്ല​ത്ത് ക​ല്ലും താ​ഴ​ത്തി​നും ബെ​പ്പാ​സി​നും ഇ​ട​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്.

വി​നോ​ദി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം സ്വ​കാ​ര്യ​ബ​സി​ന് പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​ന് ഇ​ന്ന​ലെ മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

വി​നോ​ദി​ന്‍റെ ഹൃ​ദ​യം ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. വൃ​ക്ക ഒ​ന്ന് കിം​സി​ലേ​ക്കാ​ണ് കൈ​മാ​റു​ക. ഒ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കും.

കൈ​ക​ൾ ര​ണ്ടും (ഷോ​ൾ​ഡ​ർ മു​ത​ൽ) എ​റ​ണാ​കു​ളം അ​മൃ​ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ക​ണ്ണു​ക​ൾ (കോ​ർ​ണി​യ) (ര​ണ്ടും ) തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ന​ൽ​കി​യ​ത്. ക​ര​ൾ കിം​സി​ലേ​ക്കും കൈ​മാ​റി.

മു​ൻ​പും അ​വ​യ​വ​ദാ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഒ​രാ​ളി​ൽ നി​ന്ന് എ​ട്ട് അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ക​ര​ങ്ങ​ള്‍ ക​ര്‍​ണാ​ട​കക്കാരനായി ച​ലി​ക്കും

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കൊല്ലം സ്വദേശിയുടെ ക​ര​ങ്ങ​ള്‍ ഇ​നി ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ അ​മ​രീ​ഷി​ല്‍ ച​ലി​ക്കും.

കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ ക​ന്നി​മേ​ല്‍​ചേ​രി ചെ​മ്പ്യാ​പി​ള്ള തൊ​ടി​യി​ല്‍ എ​സ്. വി​നോ​ദി​ന്‍റെ (51) കൈ​ക​ളാ​ണ് അ​മ​രീ​ഷി​ല്‍ തു​ന്നി​ച്ചേ​ര്‍​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും കൊ​ച്ചി​യി​ലേ​ക്കു ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം ഇന്നലെ എ​ത്തി​ച്ച കൈ​ക​ള്‍ തു​ന്നി​ച്ചേ​ര്‍​ക്കു​ന്ന ശ​സ്ത്ര​ക്രി​യ കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​ന്നു​രാ​വി​ലെ ആ​റു​വ​രെ ശ​സ്ത്ര​ക്രി​യ നീ​ളു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. കഴി​ഞ്ഞ ഡി​സം​ബ​ര്‍ 30ന് ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാണ് വി​നോ​ദി​നു പ​രി​ക്കേ​റ്റ​ത്.

കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​ വി​നോ​ദി​നു മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് വി​നോ​ദി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ന്‍ ബ​ന്ധു​ക്ക​ള്‍ സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി വ​ഴി​യാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ര്‍​ണാ​ട​ക ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നാ​ണ് അ​മ​രീ​ഷ്. ജോ​ലി​ക്കി​ട​യി​ല്‍ മൂ​ന്നു​കൊ​ല്ലം മു​മ്പാ​ണ് കൈ​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത്.

അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍നി​ന്നു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ നാ​ലം​ഗ​സം​ഘം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഉച്ചകഴിഞ്ഞ് 3.45ഓ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കൈ​ക​ളു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍നി​ന്നു 4.05നു ​ഡോ​ക്ട​ര്‍​മാ​രെ​യുംകൊ​ണ്ട് കൊ​ച്ചി​യി​ലേ​ക്കു പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഞ്ചി​ന് ഇ​ട​പ്പ​ള്ളി​യി​ല്‍ ലു​ലു​ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ലി​പ്പാ​ഡി​ലെ​ത്തി. ഇ​വി​ടെനി​ന്നു പോ​ലീ​സ് വാ​ഹ​ന​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

സെ​ന്‍റ​ര്‍ ഫോ​ര്‍ പ്ലാ​സ്റ്റി​ക് ആ​ന്‍​ഡ് റീ​ക​ണ്‍​സ്ട്ര​ക്ടീ​വ് സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ര്‍, പ്ര​ഫ​സ​ര്‍ ഡോ. ​മോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

വിനോദിന്‍റെ ഹൃദയം ചെന്നൈയിലെ ആശുപത്രിയിലും കരളും ഒരു വൃക്കയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് നൽകി.

Related posts

Leave a Comment