കെ.​എം.​ ഷാ​ജി​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും;പത്തുവർഷത്തെ ബാങ്ക് രേഖയുമായി ഷാജി;   ഇ​ന്ന​ലെ ചോദ്യം ചെയ്തത് 14 മ​ണി​ക്കൂ​ര്‍ 


കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച് അ​നു​വ​ദി​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു .

ഇ​ന്ന് രാ​വി​ലെ 10 ഓ​ടെ ഷാ​ജി കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​ള്ള ഇ​ഡി സ​ബ് സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ എ​ത്തി.ഷാ​ജി​യെ ഇ​ന്ന​ലെ 14 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി രാ​ത്രി 11. 30 വ​രെ ചോ​ദ്യം ചെ​യ്തു. ആ​ഡം​ബ​ര വീ​ട് നി​ര്‍​മി​ച്ച​തി​ന്‍റെ വ​രു​മാ​ന സ്രോ​ത​സ് അ​റി​യി​ല്ലെ​ന്ന് ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഷാ​ജി​യോ​ട് ഇ​ഡി വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്.

കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍ കു​ന്നി​ലെ വീ​ടി​ന് 1.62 കോ​ടി രൂ​പ വി​ല​മ​തി​ക്കു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ഡി​ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. അ​തേ​സ​മ​യം വീ​ട് നി​ര്‍​മി​ക്കാ​ന്‍ ഭാ​ര്യ​വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ഷാ​ജി ഇ​ഡി മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​താ​യും 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​താ​യും ഷാ​ജി അ​റി​യി​ച്ചു. കു​ടും​ബ​സ്വ​ത്തി​ല്‍ നി​ന്നു​ള്ള പ​ണ​വും വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യും വ്യ​ക്ത​മാ​ക്കി.

പ​ത്ത് വ​ര്‍​ഷ​ത്തെ ബാ​ങ്ക് രേ​ഖ ഷാ​ജി ഇ​ഡി​ക്ക് മു​മ്പ​കെ ഹാ​ജ​രാ​ക്കി. അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ്ല​സ്ടു അ​നു​വ​ദി​ച്ച​തി​ന് 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഷാ​ജി​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment