മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കുത​ർ​ക്കം; പെരുമ്പാവൂരിൽ കല്ല് കൊണ്ടുള്ള ഇടിയേറ്റ് തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

 പെ​രു​മ്പാ​വൂ​ർ: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ ത​ല​യ്ക്കു ക​ല്ലു​കൊ​ണ്ടു​ള്ള ഇ​ടി​യേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ കു​മ്പ​കോ​ണം സ്വ​ദേ​ശി മ​ണി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജ(32), ഭ​ര​ത് (30) എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​ർ സി​ഐ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം

. പെ​രു​മ്പാ​വൂ​ർ മൗ​ണ്ട് സീ​നാ​യി ആ​ശു​പ​ത്രി​ക്ക് സ​മീ​പം കൊ​ക്കോ​ട​ൻ ക​രീ​മി​ന്‍റെ വീ​ട്ടി​ൽ മൂ​ന്ന് പേ​രും ഒ​രു​മി​ച്ചാ​ണ് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​രു​മി​ച്ച് മ​ദ്യം ക​ഴി​ച്ച​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്. മ​ണി​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തി​നും ക​ല്ലി​ന് ഇ​ടി​ച്ച​താ​ണ് മ​രി​ക്കാ​ൻ കാ​ര​ണം.

ഇ​വ​ർ മൂ​ന്നു പേ​രും പെ​രു​മ്പാ​വൂ​രി​ൽ കൂ​ലി പ​ണി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Related posts

Leave a Comment