‘വയനാട് വിടരുത്’ ; രാ​ഹു​ല്‍ ഗാ​ന്ധി മണ്ഡലം മാറരുതെന്നു കോ​ണ്‍​ഗ്ര​സ് സംസ്ഥാന നേ​തൃ​ത്വം

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധിത​ന്നെ മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ നി​ര്‍ദേശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം. കേ​ര​ള​ത്തി​ല്‍ മ​ല്‍​സ​രി​ക്ക​ണ​മെ​ന്ന വി​കാ​രം ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ എ​ഐ​സി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​റു​മാ​യി സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ങ്കു​വ​ച്ച​താ​യാ​ണ് സൂ​ച​ന.

കേ​ര​ള​ത്തി​ല്‍ ഇ​രു​പ​ത് സീ​റ്റി​ലും വി​ജ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​ണ് പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​ക്കി​യ​ത്. 20ല്‍ 19 ​സീ​റ്റും നേ​ടാ​ന്‍ പാ​ര്‍​ട്ടി​ക്ക് ക​ഴി​ഞ്ഞു. ഇ​തേ സാ​ഹ​ച​ര്യംത​ന്നെ​യാ​ണ് ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ന്നി​ല്‍ കാ​ണു​ന്ന​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ന്ത്യ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ക​യും അ​തി​ന് സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ക്കു​മോ എ​ന്ന ചോ​ദ്യം ശ​ക്ത​മാ​യി ഉ​യ​ര്‍​ന്ന​ത്. രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ച്ചാ​ല്‍ ക്ഷീ​ണ​മാ​കു​ക സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് ഇ​ത​ര​പാ​ര്‍​ട്ടി​ക​ള്‍​ക്കാ​ണ്. സി​പി​എ​മ്മി​ന് ദേ​ശീ​യ​ത​ല​ത്തി​ല്‍ ആ​കെ പ്ര​തീ​ക്ഷ​യു​ള്ള സം​സ്ഥാ​നം കേ​ര​ളം മാ​ത്ര​മാ​ണ്.

കേ​ര​ള​ത്തി​ല്‍ സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും നേ​രി​ട്ട് പോ​ര​ടി​ക്കു​മ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​ര​വ് സി​പി​എ​മ്മി​ന് ക്ഷീ​ണ​മു​ണ്ടാ​ക്കു​മെ​ന്നു​റ​പ്പാ​ണ്. രാ​ഹു​ല്‍ ഗാ​ന്ധി വയനാട്ടിൽ മ​ല്‍​സ​രി​ക്കു​ന്ന​തി​നോ​ട് സി​പി​എ​മ്മി​ന് ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മുണ്ട്.

എന്നാൽ, എ​വി​ടെ മ​ല്‍​സ​രി​ക്ക​ണം എ​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​മാ​ണെന്നും ഇ​ന്ത്യ മു​ന്ന​ണി​യെ ഒ​രു​മി​ച്ച് നി​ര്‍​ത്താ​നു​ത​കു​ന്ന തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നുമാ​ണ് ഇ​തി​നോ​ട് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഇ​ന്ന​ലെ പ്ര​തി​ക​രി​ച്ച​ത്. അതേസമയം രാ​ഹു​ല്‍ ഗാ​ന്ധി​ വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന നിലപാടാണ് സിപിഐ ദേശീയ നേതൃത്വത്തിനുള്ളത്.

Related posts

Leave a Comment