ര​ണ്ടാം പി​ണറാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും


തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ നി​കു​തി വ​രു​മാ​ന ന​ഷ്ടം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ബ​ജ​റ്റി​ലു​ണ്ടാ​കും. തു​ട​ർ ഭ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ ബ​ജ​റ്റാ​കും അ​വ​ത​രി​പ്പി​ക്കു​ക.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി സം​സ്ഥാ​നം ലോ​ക്ഡൗ​ണി​ലാ​ണ്.വ്യാ​പാ​ര- വാ​ണി​ജ്യ- സാ​ന്പ​ത്തി​ക മേ​ഖ​ല​യാ​കെ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. എ​ല്ലാ മേ​ഖ​ല​യു​ടെ​യും ഉ​ത്തേ​ജ​ന​ത്തി​നാ​യി സാ​ന്പ​ത്തി​ക പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണെ​ന്ന വാ​ദം ശ​ക്ത​മാ​ണ്.

കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ൽ സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ത​ള​ർ​ച്ച നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം സാ​ന്പ​ത്തി​ക മേ​ഖ​ല മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം ഒ​ക്ടോ​ബ​റോ​ടെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ ആ​രോ​ഗ്യ മേ​ഖ​ല​യേ​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കാ​യി കൂ​ടു​ത​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ക​മ്മി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച 16,600 കോ​ടി രൂ​പ​യു​ടെ റ​വ​ന്യു ക​മ്മി ഗ്രാ​ന്‍റി​ന്‍റെ ഗ​ഡു​ക്ക​ളും വൈ​കാ​തെ ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ച​ര​ക്കു സേ​വ​ന നി​കു​തി​ക്കു പു​റ​ത്തു​ള്ള നി​കു​തി വ​രു​മാ​ന വ​ർ​ധ​ന​യ്ക്കു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചേ​ക്കും.

Related posts

Leave a Comment