ക​വ​ർ​ച്ച​ക​ൾ പ​തി​വ്, സി​സി ടി​വി ഇ​ല്ല! ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ൽ ക​വ​ർ​ച്ച; പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ൽ​നി​ന്ന് ദ​ന്പ​തി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഛത്തീ​സ്ഗ​ഡി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ഷാ​നി​ൽ-​റി​നി ദ​ന്പ​തി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. താ​വ​ക്ക​ര​യി​ലെ ഒ​രു ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് ഇ​വ​ർ മു​റി​യെ​ടു​ത്ത​ത്.

ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ് ഉ​ൾ​പ്പെ​ടെ എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. സി​സി​ടി​വി ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഹോ​ട്ട​ലു​ക​ൾ​ക്കും ലോ​ഡ്ജു​ക​ൾ​ക്കും സി​സി​ടി​വി​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന ടൂ​റി​സ്റ്റ് ഹോ​മി​ൽ ഏ​ഴോ​ളം ക​ള​വു​ക​ൾ ഇ​തി​ന​കം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​വ​ർ​ച്ച ന​ട​ന്ന​പ്പോ​ൾ ത​ന്നെ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ലോ​ഡ്ജ് ഉ​ട​മ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഇ​വ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts