ഹെലികോപ്റ്റർ തകർന്നു! ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റും മകളും മരിച്ചു; അപകടം, മകളെ ബാസ്കറ്റബോൾ പരിശീലനത്തിനു കൊണ്ടുപോകവേ കലിഫോർണിയയിൽ; 9 മരണം

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ൻ ബാ​സ്ക​റ്റ് ബോ​ൾ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ൻ​റ്(41) ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു മ​രി​ച്ചു. ക​ലി​ഫോ​ർ​ണി​യ​യി​ൽ പ്ര​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ്ര​യ​ൻ​റും മ​ക​ൾ ജി​യാ​ന​യും ഉ​ൾ​പ്പെ​ടെ കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു പേ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

മക​ൾ ജി​യാ​ന​യെ ബാ​സ്ക​റ്റ് പ​രി​ശീ​ല​ന​ത്തി​ന് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ബി ബ്ര​യാ​ന്‍റി​ന്‍റെ​യും മ​ക​ളു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ച് കോ​സ്റ്റ് കോ​ള​ജി​ലെ ബാ​സ്ക​റ്റ് ബോ​ൾ​ കോ​ച്ച് ജോ​ണ്‍ ആ​ൾ​ട്ടോ​ബെ​ല്ലി, ഭാ​ര്യ കെ​റി, മ​ക​ൾ അ​ലി​സ എ​ന്നി​വ​രും പൈ​ല​റ്റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബാ​ക്കി​യു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

കോ​ബി​ന്‍റെ സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി​യെ​ങ്കി​ലും ആ​രെ​യും ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ലാ​സ് വി​ർ​ജെ​നെ​സി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ർ ക​ല​ബ​സാ​സ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ന് തീ​പി​ടി​ച്ച​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഴം​കൂ​ട്ടി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം എ​ൻ​ബി​എ ടീം ​ലോ​സ് ആ​ഞ്ച​ലിസ് ലീ​ക്കേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ബ്ര​യ​ൻ​റ്.

’ദ ​ബ്ലാ​ക്ക് മാ​ന്പ’ എ​ന്ന വി​ഷ​പ്പാ​ന്പി​ന്‍റെ പേ​രി​ലാ​ണ് കോ​ബി കോ​ർ​ട്ടി​നു​ള്ളി​നും പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ഞ്ച് ത​വ​ണ ചാ​ന്പ്യ​ൻ​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ൽ ​ടോ​റ​ന്‍റോ റാ​പ്ടോ​ർ​സി​നെ​തി​രെ നേ​ടി​യ 81 പോ​യി​ൻ​റ് എ​ൻ​ബി​എ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണ്.

2008ൽ ​എ​ൻ​ബി​എ​യി​ലെ മോ​സ്റ്റ് വാ​ല്യു​ബി​ൾ പ്ലേ​യ​ർ പു​ര​സ്കാ​രം ബ്ര​യ​ൻ​റ് നേ​ടി. ര​ണ്ടു ത​വ​ണ എ​ൻ​ബി​എ സ്കോ​റിം​ഗ് ചാ​ന്പ്യ​നു​മാ​യി 2008ലും 2012​ലും യു​എ​സ് ബാ​സ്ക​റ്റ് ബോ​ൾ ടീ​മി​നൊ​പ്പം ര​ണ്ടു ത​വ​ണ ഒ​ളി​ന്പി​ക് സ്വ​ർ​ണ​വും സ്വ​ന്ത​മാ​ക്കി. 2016 ഏ​പ്രി​ലി​ലാ​ണ് അ​ദ്ദേ​ഹം വി​ര​മി​ച്ച​ത്.

2018ൽ ’​ഡി​യ​ർ ബാ​സ്ക​റ്റ് ബോ​ൾ’ എ​ന്ന അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ഹ്ര​സ്വ അ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ർ അ​വാ​ർ​ഡും ബ്ര​യ​ൻ​റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment