റി​പ്പ​ബ്ലി​ക് ദി​നം: കൊ​ച്ചി ക​ന​ത്ത സു​ര​ക്ഷ​യി​ൽ; സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 31-ാം തീ​യ​തി​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം

കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ക​ന​ത്ത സു​ര​ക്ഷ​യി​ൽ. കൊ​ച്ചി​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ യാ​ത്രി​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, മാ​ളു​ക​ൾ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. നൂ​റു​ക​ണ​ക്കി​നു പോ​ലീ​സു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നു​വ​രെ നി​രീ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 31-ാം തീ​യ​തി​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോം​ബ് സ്ക്വാ​ഡ് ഉൾപ്പടെയാണ് പരിശോധന നടത്തിയത്.

Related posts