മു​ട്ടം യാ​ർ​ഡി​ൽ വെ​ള്ളം കയറി; മെ​ട്രോ  സ​ർ​വീ​സ് നി​ർ​ത്തി​; ക​ള​മ​ശേ​രി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി

കൊ​ച്ചി: മു​ട്ടം യാ​ർ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. വെ​ള്ളം ഉ​യ​രു​ന്ന​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ ക​ണ്‍​ട്രോ​ൾ സെ​ന്‍റ​ർ ഇ​ന്ന​ലെ ത​ന്നെ ഷ​ട്ട് ഡൗ​ണ്‍ ചെ​യ്തി​രു​ന്നു. ക​ള​മ​ശേ​രി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മു​ട്ടം, പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് സി​ഗ്ന​ൽ ക​ണ്‍​ട്രോ​ളിം​ഗ് സം​വി​ധാ​നം മാ​റ്റി​യെ​ങ്കി​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ കെഎം​ആ​ർ​എ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യും മു​ട്ടാ​ർ​പു​ഴ കരക​വി​ഞ്ഞൊ​ഴു​കുന്നതുമാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. മു​ട്ട​ത്ത് ട്രെ​യിനു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഭാ​ഗ​ത്തി​നു താ​ഴെ​യാ​യി വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഓ​പ്പ​റേ​റ്റിം​ഗ് ക​ണ്‍​ട്രോ​ൾ റൂ​മും സി​ഗ്ന​ൽ നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ം വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ണ്. സി​ഗ്ന​ലിം​ഗ് നി​ർ​ത്തി​യ​തോ​ടെ ട്രെ​യി​നു​ക​ൾ ഒ​ന്നും ത​ന്നെ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടി​ല്ല.

ക​ള​മ​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മു​ട്ട​ത്തെ സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വൈദ്യുതി ബന്ധവും നിർത്തിവച്ചിരിക്കുകയാണ്. ഇ​തി​നാ​ൽ ട്രാ​ക്കു​ക​ളി​ലേ​ക്കു വൈ​ദ്യു​തി ന​ൽ​കാ​നാ​കു​ന്നി​ല്ല. ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തേ​യും ഇ​തു ബാ​ധി​ച്ചു.

പ​ല​ഭാ​ഗ​ത്തും ഗ​താ​ഗ​തം നി​ല​ച്ച​തി​നാ​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റി​യ​തി​നാ​ലും ജീ​വ​ന​ക്കാ​രും എ​ത്തി​യി​ട്ടി​ല്ല. വെ​ള്ള​ക്കെ​ട്ടി​ൽ പെ​ട്ടു​പോ​യ​വ​രോ​ട് ഇ​ന്ന് ജോ​ലി​ക്ക് എ​ത്തേ​ണ്ട​തി​ല്ലെ​ന്ന് കെഎം​ആ​ർ​എ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts