ആ”ശ​ങ്ക’ തീ​ർ​ക്കാം മെട്രോ റ്റേ​ഷ​നു​ക​ളി​ൽ..! ‍ സ്ത്രീകൾക്ക് ഇനി ആ’ശങ്ക’കൾക്കായി അല ഞ്ഞ് തിരിയേണ്ട; മെട്രോ സ്റ്റേഷനിലെ ശൗചാല യം വഴിയാത്രക്കാർക്കും ഉപയോഗിക്കാം

kochi-metroകൊ​ച്ചി: ന​ഗ​ര​യാ​ത്ര​ക്കാ​രെ ഏ​റ്റ​വു​മ​ധി​കം വി​ഷ​മി​പ്പി​ക്കു​ന്ന​തു വൃ​ത്തി​യും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ്. സ്ത്രീ​യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​തേ​റ്റ​വും ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഒ​രു സ്റ്റോ​പ്പി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു ശൗ​ചാ​ല​യ​ങ്ങ​ൾ തേ​ടി സ്ത്രീ​ക​ൾ​ക്കു അ​ല​യേ​ണ്ടി​വ​രാ​റു​ണ്ട്. ഇ​വ​ർ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​ണ്  മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ ടോ​യ് ല​റ്റു​ക​ൾ.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പൊ​തു​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ശൗ​ചാ​ല​യ​ങ്ങ​ൾ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​കു​ന്നു. ഇ​വി​ടെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​ക്കാ​ർ പ​ണം ന​ൽ​കേ​ണ്ട​തി​ല്ല. മെ​ട്രോ​യു​ടെ യാ​ത്രാ ടി​ക്ക​റ്റും വേ​ണ്ട. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മെ​ട്രോ​യു​ടെ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മ​റ്റു പ​ല മെ​ട്രോ​ക​ളി​ലും ടി​ക്ക​റ്റ് എ​ടു​ത്തു പ്ര​വേ​ശ​നം സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ്  ടോ​യ് ല​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts