പ​ക​ല്‍ മു​ഴു​വ​ന്‍ പ​ച്ച​വെ​ള്ളം പോ​ലും ത​രാ​തെ പ​ട്ടി​ണി​ക്കി​ട്ടു; ചോ​റെ​ടു​ത്തു ക​ഴി​ച്ച​തി​നു വീ​ട്ടി​ല്‍നി​ന്നി​റ​ക്കി​വി​ട്ടു! കരഞ്ഞുകൊണ്ട് കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറെ സമീപിച്ച് 31 കാരി

കൊ​ച്ചി: ‘പ​ക​ല്‍ മു​ഴു​വ​ന്‍ പ​ച്ച​വെ​ള്ളം പോ​ലും ത​രാ​തെ പ​ട്ടി​ണി​ക്കി​ട്ടു. രാ​ത്രി വൈ​കി​യ​പ്പോ​ള്‍ വി​ശ​പ്പു സ​ഹി​ക്കാ​നാ​വാ​തെ അ​ല്പം ചോ​റെ​ടു​ത്തു ക​ഴി​ച്ചു.

ആ​രോ​ടു ചോദിച്ചി​ട്ടാ​ണ് ​ചോ​റെ​ടു​ത്തു ക​ഴി​ച്ച​തെ​ന്നു ചോ​ദി​ച്ചു പാ​തി​രാ​ത്രി​യി​ല്‍ ഭ​ർ​ത്താ​വും ഭ​തൃ​മാ​താ​വും കൂ​ടി എ​ന്നെ വീ​ട്ടി​ല്‍ നി​ന്നി​റ​ക്കി​വി​ട്ടു’-

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ര്‍​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും ചേ​ര്‍​ന്നു ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​സി. ക​മ്മീ​ഷ​ണ​റെ സ​മീ​പി​ച്ച 31 കാ​രി ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ത​ന്‍റെ പീ​ഡാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

ഭ​ര്‍​തൃ​വീ​ട്ടു​കാ​ർ പ​ല​പ്പോ​ഴും ഓ​ണ്‍​ലൈ​നി​ല്‍ ഭ​ക്ഷ​ണം വ​രു​ത്തി എ​ന്‍റെ കൈ​യി​ല്‍ പി​ടി​പ്പി​ച്ചു ഫോ​ട്ടോ​യെ​ടു​ക്കും. പ​പ്പ​യ്ക്കു വാ​ട്‌​സ് ആ​പ്പി​ല്‍ ചി​ത്ര​മ​യ​യ്ക്കും.

ഞാ​ന്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണെ​ന്നു പ​റ​യി​പ്പി​ക്കും. ശേ​ഷം ഭ​ര്‍​ത്താ​വും അ​മ്മ​യും കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കും. എ​നി​ക്കു ത​രി​ല്ല.

വി​വാ​ഹം ക​ഴി​ഞ്ഞു മൂ​ന്നാം ദി​വ​സം മു​ത​ൽ ഷെ​യ​ര്‍ ചോ​ദി​ച്ചു പീ​ഡ​നം തു​ട​ങ്ങി. സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ അ​മ്പ​തു പ​വ​ന്‍, ഫ്ളാ​റ്റ് വാ​ങ്ങാ​നെ​ന്ന പേ​രി​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത് എ​തി​ര്‍​ത്ത​തോ​ടെ അ​ക്ര​മം കൂ​ടി.

വി​സ്മ​യ​യു​ടെ ഗ​തി​യാ​വും നി​ന​ക്കെ​ന്നു പ​ല​വ​ട്ടം ഭ​ര്‍​ത്താ​വ് ഭീഷണിപ്പെടുത്തിയെന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൊ​ച്ചി​യി​ലെ എ​യ്ഡ​ഡ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​ണു യു​വ​തി.

Related posts

Leave a Comment