വെല്ലുവിളി തുടരുന്നു; ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​ക്ഷോ​ഭം നി​ര്‍​ത്തി​യാ​ല്‍ സം​വാ​ദ​മാ​കാമെന്ന് കോ​ടി​യേ​രി

കൊ​ച്ചി: പ്ര​ക്ഷോ​ഭം നി​ര്‍​ത്തി​വ​ച്ചാ​ല്‍ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ​ര​സ്യ സം​വാ​ദ​മാ​കാ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ സം​വാ​ദ​ത്തി​നു​ള്ള കോ​ടി​യേ​രി​യു​ടെ വെ​ല്ലു​വി​ളി ശ്രീ​ധ​ര​ന്‍​പി​ള്ള സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ക്ഷോ​ഭം നി​ർ​ത്തി​വ​ച്ചാ​ൽ സം​വാ​ദ​മെ​ന്ന നി​ല​പാ​ടു​മാ​യി കോ​ടി​യേ​രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ക്ഷോ​ഭം നി​ര്‍​ത്തി സം​വാ​ദ​ത്തി​നി​ല്ലെ​ന്നാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ നി​ല​പാ​ടെ​ന്നു കോ​ടി​യേ​രി പ​റ​ഞ്ഞു.‌

Related posts