നവകേരള സദസ് മാതൃകയിൽ പ്രഭാത യോഗങ്ങൾക്കു കെപിസിസി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മാ​തൃ​ക​യി​ൽ പ്ര​ഭാ​ത യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം. കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ജാ​ഥ​യാ​യ സ​മ​രാ​ഗ്നി​യി​ൽ ആ​ണ് പ്ര​ഭാ​ഗ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ വാ​ർ​ത്താ സ​മ്മേ​ള​നം ഉ​ണ്ടാ​കും.

ദേ​ശീ​യ നേ​താ​ക്ക​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും സ​ച്ചി​ൻ പൈ​ല​റ്റും പ​ങ്കെ​ടു​ക്കും. രേ​വ​ന്ത് റെ​ഡി, സി​ദ്ധ​രാ​മ​യ്യ, ഡി.​കെ.​ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​കും. ഫെ​ബ്രു​വ​രി 9 ന് ​കാ​സ​ർ​കോ​ട് ജാ​ഥ​യ്ക്ക് തു​ട​ക്കം കു​റി​ക്കും. കെ ​സി വേ​ണു​ഗോ​പാ​ൽ സ​മ​രാ​ഗ്നി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​രാ​ഗ്നി പ​ര്യ​ട​നം 27 ന് ​ത​ല​സ്ഥാ​ന​ത്ത് അ​വ​സാ​നി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ര്‍​ന്നാ​ണ് സ​മ​രാ​ഗ്നി സം​സ്ഥാ​ന ജാ​ഥ ന​യി​ക്കു​ന്ന​ത്. മൂ​ന്നോ നാ​ലോ മ​ണ്ഡ​ല​ങ്ങ​ള്‍​ക്ക് ഒ​രു പ​രി​പാ​ടി എ​ന്ന നി​ല​യ്ക്ക് ജാ​ഥ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​വ​ശ വി​ഭാ​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തു​മെ​ന്നും സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​വ​രെ കേ​ൾ​ക്കു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​ന്നു മു​ത​ല്‍ ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം തു​ട​ങ്ങും. 32 പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക.

Related posts

Leave a Comment