നരേന്ദ്രമോദി സർക്കാരിനെതിരേ ജനരോഷം പുകഞ്ഞുതുടങ്ങിയെന്ന് കൊടിക്കുന്നിൽ സുരേഷ്

പാ​ല​ക്കാ​ട്: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ളി​ക്ക​ത്തു​ക​യാ​ണെ​ന്നു കെ ​പി സി ​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ പി ​ക്കെ​തി​രെ മ​റ്റെ​ല്ലാ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ പാ​ർ​ട്ടി​ക​ളും അ​ണി​നി​ര​ക്കു​ന്ന​തി​ൽ ക​ടു​ത്ത അ​സ​ഹി​ഷ്ണു​ത​യാ​ണ് ന​രേ​ന്ദ്ര​മോ​ദി കാ​ണി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യെ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​പ​ഹാ​സ്യ​രാ​യി തീ​ർ​ന്നു​വെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.നേ​താ​ക്ക​ളാ​യ വി ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി ​വി ബാ​ല​ച​ന്ദ്ര​ൻ, സി ​ച​ന്ദ്ര​ൻ, സി ​പി മു​ഹ​മ്മ​ദ്, എ ​രാ​മ​സ്വാ​മി, വി ​സി ക​ബീ​ർ, കെ ​എ തു​ള​സി, സി ​എ​ച്ച് ഷൗ​ക്ക​ത്ത​ലി, പി ​വി രാ​ജേ​ഷ്, കെ ​എ​സ് ബി ​എ ത​ങ്ങ​ൾ, എം ​ആ​ർ രാ​മ​ദാ​സ്, കെ ​ഗോ​പി​നാ​ഥ്, വി ​കെ പി ​വി​ജ​യ​നു​ണ്ണി, ബാ​ബു നാ​സ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts