അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മാ​ത​മം​ഗ​ല​ത്തെ കു​രു​ക്ക് കൂട്ടാൻലോ​ട്ട​റി സ്റ്റാ​ളും കൊ​ടി​മ​ര​വും

മാ​ത​മം​ഗ​ലം: അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മാ​ത​മം​ഗ​ലം ടൗ​ണി​ൽ ടാ​റിം​ഗ് റോ​ഡി​നോ​ടു ചേ​ർ​ന്ന് ലോ​ട്ട​റി സ്റ്റാ​ളും കൊ​ടി​മ​ര​വും സ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ത​മം​ഗ​ലം ടൗ​ണി​ൽ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ പോ​ലും റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി ല​ഭ്യ​മാ​ക്കി​യി​ല്ല. അതി​നാ​ൽ മ​ല​യോ​ര​ത്തെ പ്ര​ധാ​ന മ​ല​ഞ്ച​ര​ക്ക് ടൗ​ണാ​യ ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്ക് പ​തി​വാ​ണ്.

പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​വും നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വ​ൻ​തി​ര​ക്കാ​ണ് ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് റോ​ഡി​നോ​ട് ചേ​ർ​ന്ന് ലോ​ട്ട​റി സ്റ്റാ​ളും കൊ​ടി​മ​ര​വും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ധി​കാ​രി​ക​ളു​ടെ ക​ൺ​മു​ന്നി​ൽ ത​ന്നെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഇ​വ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts