ആ​ദി​വാ​സി മേ​ഖ​ല​യി​ലെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം;  ത​ട​യാ​നു​ള്ള  ര​ണ്ടാം​ഘ​ട്ട പദ്ധതിയുമായി പോലീസ്

ഇ​രി​ട്ടി: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം. ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി സി​വി​ൽ സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഫാ​മി​ൽ ആ​ധാ​ർ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു.

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ചൂ​ണ്ടി​ക്കാ​ണി​ച്ച് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ വ്യാ​പ​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യു​ള്ള ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും ആ​ദി​വാ​സി ഊ​രു​ക​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കാ​നു​ണ്ട് . ഇ​തി​ൽ ച​തി​രൂ​ർ 110 കോ​ള​നി, വി​യ​റ്റ്നാം ന​വ​ജീ​വ​ൻ കോ​ള​നി, വീ​ർ​പ്പാ​ട് , ക​ള​രി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​രി​ട്ടി സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കാ​നാ​യ​തെ​ന്ന് ആ​റ​ളം സി​ഐ എ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ബാ​ക്കി കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് നേ​രി​ട്ട് ന​ൽ​കാ​നാ​യി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്യാ​ന്പ് ന​ട​ത്തി വേ​ണ്ട ക്ര​മീ​ക​ര​ണം ന​ൽ​കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. എ​എ​സ്പി ജി.​ആ​ന​ന്ദ്, ആ​റ​ളം പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റൈ​ഹാ​ന​ത്ത് സു​ബി, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ജോ​ജോ, ആ​റ​ളം പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ര​ഞ്ജി​ത്ത്, ദി​ലീ​പ് കൂ​വ​യി​ൽ, കെ.​ശ​റ​ഫു​ദീ​ൻ, പ്ര​മോ​ട്ട​ർ വി.​സി.​ശു​ഭ, ജാ​ൻ​സി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts