കോട്ടയം-കാഞ്ഞിരം-ആലപ്പുഴ ബോട്ട് സർവീസില് നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു;  ഒടുവിൽ നാട്ടുകാർ നഗരസഭയോട് ചോദിച്ചതിങ്ങനെ…

കോ​ട്ട​യം: കോ​ട്ട​യ​ത്തുനി​ന്ന് കാ​ഞ്ഞി​രം വ​ഴി ആ​ല​പ്പു​ഴ​യ്ക്ക് ബോ​ട്ട് ഓ​ടി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞു. ബോ​ട്ട് വ​രു​ന്പോ​ൾ ഉ​യ​ർ​ത്തു​ന്ന ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ത​ക​രാ​റി​ലാ​യ​താ​ണ് ആ​ദ്യം ബോ​ട്ട് സ​ർ​വീ​സ് മു​ട​ങ്ങാ​ൻ കാ​ര​ണം. ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ന​ന്നാ​ക്കി​യ​പ്പോ​ൾ മ​റ്റൊ​രു പാ​ലം കേ​ടാ​യി. അ​തും ന​ന്നാ​ക്കി​യ​പ്പോ​ൾ അ​താ വേ​റൊ​രു പാ​ലം ത​ക​രാ​റി​ൽ. ഇ​ങ്ങ​നെ പാ​ല​ങ്ങ​ൾ ഓ​രോ ദി​വ​സ​വും ത​ക​രാ​റി​ലാ​യ​തോ​ടെ ബോ​ട്ട് സ​ർ​വീ​സ് സ്ഥി​ര​മാ​യി മു​ട​ങ്ങി.

ഇ​തോ​ടെ കോ​ട്ട​യ​ത്തി​ന്‍റെ ടൂ​റി​സ​ത്തി​ന് മ​ങ്ങ​ലേ​റ്റു. കേ​ര​ള​ത്തി​ലെ മ​ണ്‍​സൂ​ണ്‍ ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്നു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ. ബോ​ട്ട് സ​ർ​വീ​സ് മു​ട​ങ്ങി​യ​തോ​ടെ കോ​ട്ട​യ​ത്തേ​ക്ക് ടൂ​റി​സ്റ്റു​ക​ളും വ​രു​ന്നി​ല്ല.
കോ​ടി​മ​ത മു​ത​ൽ കാ​ഞ്ഞി​രം വ​രെ കൊ​ടൂ​രാ​റി​ന് കു​റു​കെ​യു​ള്ള പാ​ലം ന​ന്നാ​ക്കു​ന്ന ചു​മ​ത​ല കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കാ​ണ്. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചാ​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​കും മ​റു​പ​ടി.

ഇ​ത് പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി. തേ​ക്ക​ടി​യും മൂ​ന്നാ​റും ക​ണ്ടു​മ​ട​ങ്ങു​ന്ന ടൂ​റി​സ്റ്റു​ക​ൾ കോ​ട്ട​യം വ​ഴി ബോ​ട്ടി​ൽ ആ​ല​പ്പു​ഴ​യ്ക്ക് പോ​വു​ക​യാ​ണ് പ​തി​വ്. ആ​ല​പ്പു​ഴ​യി​ൽ വ​ള്ളം​ക​ളി ക​ണ്ടാ​ണ് ടൂ​റി​സ്റ്റു​ക​ൾ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ക. ഇ​ക്കു​റി കോ​ട്ട​യ​ത്തെ​ത്തി​യ ടൂ​റി​സ്റ്റു​ക​ൾ ബോ​ട്ട് സ​ർ​വീ​സ് ഇ​ല്ലെ​ന്ന​റി​ഞ്ഞ് മ​ട​ങ്ങി.

വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും എ​ത്തു​ക​യി​ല്ല. ബോ​ട്ടാ​ണ് നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യം. ഇ​ക്കു​റി വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ജ​നം വ​ല​ഞ്ഞു. പാ​ലം ന​ന്നാ​ക്കി കാ​ലം ക​ഴി​യു​ക​യ​ല്ലാ​തെ ബോ​ട്ട് ഓ​ടു​ന്ന ല​ക്ഷ​ണ​മൊ​ന്നും കാ​ണു​ന്നി​ല്ല. കോ​ടി​മ​ത​യി​ലെ സ്വ​കാ​ര്യ ബോ​ട്ടു​ക​ളും ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്നു. കാ​യ​ൽ കാ​ഴ്ച​ക​ൾ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​ത് കാ​ഞ്ഞി​രം വ​ഴി​യു​ള്ള യാ​ത്ര​യി​ലാ​ണ്.

പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കി ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ കോ​ട​തി വ​രെ ഇ​ട​പെ​ട്ടി​ട്ടും ര​ക്ഷ​യി​ല്ല. ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം കേ​ടാ​യി കി​ട​ന്ന​പ്പോ​ൾ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത് 2019 ജ​നു​വ​രി ഒ​ന്നി​ന് ബോ​ട്ട് ഓ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു. അ​താ​യ​ത് പു​തു​വ​ർ​ഷ​ത്തി​ൽ ആ​ല​പ്പു​ഴ​യ്ക്കു കാ​ഞ്ഞി​രം വ​ഴി ബോ​ട്ട് ഓ​ടു​മെ​ന്ന്. ജ​നു​വ​രി ക​ഴി​ഞ്ഞി​ട്ട് ഇ​പ്പോ​ൾ ഏ​ഴു മാ​സ​മാ​യി. നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു ഇ​നി​യും എ​ന്തെ​ങ്കി​ലും ഉ​റ​പ്പു ന​ല്കാ​നു​ണ്ടോ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രേ…

Related posts