ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു;ലജ്ജിപ്പിക്കുന്ന സംഭവം ഇങ്ങനെ…

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദ്ദനം. മത്സ്യബന്ധന ബോട്ടില്‍ വെച്ചാണ് ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിന് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ മംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ബോട്ടിലെ ക്രെയ്‌നില്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൂട്ടംചേര്‍ന്നാണ് ഷീനുവിനെ മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശാസ്തി കുമാര്‍ പറഞ്ഞു.

Read More

വധുവിന്റെ വീട്ടിലെത്താന്‍ വരന് വള്ളം ഒരുക്കി ! വള്ളത്തില്‍ കയറിയ കൂട്ടുകാര്‍ ഒടുവില്‍ വെള്ളത്തിലായി; മിന്നുന്ന വസ്ത്രം ധരിച്ച് ഇറങ്ങിയവര്‍ ചടങ്ങു നടക്കുന്നിടത്ത് എത്തിയത് നനഞ്ഞ കോഴികളെപ്പോലെ…

വരന് വധുവിന്റെ വീട്ടിലേക്ക് എത്താന്‍ ഒരുക്കിയ വള്ളത്തില്‍ കയറിയ സുഹൃത്തുക്കള്‍ ഒടുവില്‍ വള്ളം മറിഞ്ഞ് വെള്ളത്തിലായി. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ ടിഎസ് മദനന്റെയും മായയുടെയും മകള്‍ അരുണിമയുടെയും തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ വയലില്‍ കെ.കെ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകന്‍ അരുണ്‍ കിഷോറിന്റെയും വിവാഹനിശ്ചയത്തിനെത്തിയ അരുണിന്റെ സുഹൃത്തുക്കളാണ് വള്ളത്തില്‍ നിന്നും വെള്ളത്തില്‍ പോയത്. അരുണിമയുടേയും അരുണിന്റേയും വിവാഹനിശ്ചയം ഓഗസ്റ്റ് 10നാണ് നിശ്ചയിച്ചത്. കൃത്യസമയമായപ്പോള്‍ നാടെങ്ങും വെള്ളം പൊങ്ങി. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. ഇതോടെ വരന്റെ വീട്ടുകാര്‍ക്ക് അരുണിമയുടെ വീട്ടിലെത്താന്‍ വെള്ളത്തിലൂടെ വരേണ്ട അവസ്ഥയായി. അതിനിടെയാണ് അരുണിനെ കൊണ്ടുവരാന്‍ വള്ളമൊരുക്കിയത്. വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. കൂടെ വന്ന സുഹൃത്തുക്കള്‍ മറ്റൊരു വള്ളത്തില്‍ കയറി വീട്ടിലേക്ക് യാത്ര തുടങ്ങി. പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി. മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച് കല്യാണനിശ്ചയത്തിനായി വന്നവര്‍…

Read More

  കോട്ടയം-കാഞ്ഞിരം-ആലപ്പുഴ ബോട്ട് സർവീസില് നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു;  ഒടുവിൽ നാട്ടുകാർ നഗരസഭയോട് ചോദിച്ചതിങ്ങനെ…

കോ​ട്ട​യം: കോ​ട്ട​യ​ത്തുനി​ന്ന് കാ​ഞ്ഞി​രം വ​ഴി ആ​ല​പ്പു​ഴ​യ്ക്ക് ബോ​ട്ട് ഓ​ടി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞു. ബോ​ട്ട് വ​രു​ന്പോ​ൾ ഉ​യ​ർ​ത്തു​ന്ന ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ത​ക​രാ​റി​ലാ​യ​താ​ണ് ആ​ദ്യം ബോ​ട്ട് സ​ർ​വീ​സ് മു​ട​ങ്ങാ​ൻ കാ​ര​ണം. ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ന​ന്നാ​ക്കി​യ​പ്പോ​ൾ മ​റ്റൊ​രു പാ​ലം കേ​ടാ​യി. അ​തും ന​ന്നാ​ക്കി​യ​പ്പോ​ൾ അ​താ വേ​റൊ​രു പാ​ലം ത​ക​രാ​റി​ൽ. ഇ​ങ്ങ​നെ പാ​ല​ങ്ങ​ൾ ഓ​രോ ദി​വ​സ​വും ത​ക​രാ​റി​ലാ​യ​തോ​ടെ ബോ​ട്ട് സ​ർ​വീ​സ് സ്ഥി​ര​മാ​യി മു​ട​ങ്ങി. ഇ​തോ​ടെ കോ​ട്ട​യ​ത്തി​ന്‍റെ ടൂ​റി​സ​ത്തി​ന് മ​ങ്ങ​ലേ​റ്റു. കേ​ര​ള​ത്തി​ലെ മ​ണ്‍​സൂ​ണ്‍ ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്നു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ. ബോ​ട്ട് സ​ർ​വീ​സ് മു​ട​ങ്ങി​യ​തോ​ടെ കോ​ട്ട​യ​ത്തേ​ക്ക് ടൂ​റി​സ്റ്റു​ക​ളും വ​രു​ന്നി​ല്ല. കോ​ടി​മ​ത മു​ത​ൽ കാ​ഞ്ഞി​രം വ​രെ കൊ​ടൂ​രാ​റി​ന് കു​റു​കെ​യു​ള്ള പാ​ലം ന​ന്നാ​ക്കു​ന്ന ചു​മ​ത​ല കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കാ​ണ്. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചാ​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​കും മ​റു​പ​ടി. ഇ​ത് പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി. തേ​ക്ക​ടി​യും മൂ​ന്നാ​റും ക​ണ്ടു​മ​ട​ങ്ങു​ന്ന ടൂ​റി​സ്റ്റു​ക​ൾ കോ​ട്ട​യം…

Read More

പോയാല്‍ ഞാന്‍ ഒരാളല്ലേ പോകൂ സാറേ ! കുറേയധികം ആളുകളെ രക്ഷപ്പെടുത്താനായാല്‍ അതല്ലേ വലിയ കാര്യം ! വീട്ടില്‍ നിന്നു വിളിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല; ഒരു മത്സ്യത്തൊഴിലാളി മനസു തുറക്കുന്നു…

മഹാപ്രളയത്തില്‍ കേരളം മുങ്ങിത്താഴ്ന്നപ്പോള്‍ തങ്ങളുടെ ജീവന്‍പോലും കാര്യമാക്കാതെയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ രക്ഷാധൗത്യത്തിലേര്‍പ്പെട്ടത്. ഇവരെ ഇപ്പോള്‍ കേരളജനത ഒന്നടങ്കം നന്ദിയോടെ സ്മരിക്കുകയാണ്. നിരവധി ആളുകളെയാണ് ഇവര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കേരളത്തിന്റെ യഥാര്‍ത്ഥ ഹീറോസ് ആയി മാറിയ മത്സ്യതൊഴിലാളികളെ അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വാതോരാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. അന്നം തരുന്ന ബോട്ടുമായി മരണമുഖത്ത് നില്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിരവധി മത്സ്യതൊഴിലാളികളുടെ കൂട്ടത്തിലുള്ളയാളാണ് വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിയും. എന്നാല്‍, ഫ്രെഡിയുടെ ഒരുവാക്ക് മാത്രം മതി ലോകത്ത് മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് മനസിലാക്കാന്‍. ‘ഞാന്‍ പോയാല്‍ ഒരാളല്ലേ. രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ” വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. മുന്നിലുണ്ടായിരുന്നത് മഹാപ്രളയത്തിന് മുമ്പില്‍ നിസ്സഹായരായി ജീവന്‍ അപകടത്തിലിരിക്കുന്നവരുടെ മുഖം മാത്രം. പ്രളയ വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിക്കുകയായിരുന്നു. ബന്ധുക്കളായ പഴനിയടിമ, ജില്ലര്‍…

Read More

വീണ്ടുമൊരു ജാക്കും റോസും; കായലില്‍ മുങ്ങിത്താഴ്ന്ന ഭാര്യയെ രക്ഷപ്പെടുത്തിയ ഭര്‍ത്താവിന് ദാരുണാന്ത്യം ;അന്ന് അറ്റ്‌ലാന്റിക് സമുദ്രമെങ്കില്‍ ഇന്ന് വെള്ളായണിക്കായല്‍

അനശ്വര പ്രണയത്തിന്റെ പ്രതീകമായി നില്‍ക്കുന്ന ടൈറ്റാനിക് സിനിമയുടെ ക്ലൈമാക്‌സിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ വെള്ളായണിക്കായലില്‍ സംഭവിച്ചപ്പോള്‍ യുവാവിന് ജീവന്‍ നഷ്ടമായി.മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കായലില്‍ വീണ ഭാര്യയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച ശേഷമാണ് ഭര്‍ത്താവായ  കല്ലിയൂര്‍ കാക്കാമൂല കാഞ്ഞിരംവിള ഈനോസ് നഗറില്‍ കായല്‍ക്കര വീട്ടില്‍ ഡേവിഡ് സിംഗ് ബാലകാണ് (42) മരണത്തിന്റെ കരങ്ങളിലേക്ക് ആണ്ടുപോയത്. അപകടത്തില്‍പ്പെട്ട ഭാര്യ ചന്ദ്രലേഖ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തര മണിയോടെ വെള്ളായണിക്കായലില്‍ കാക്കാമൂല ഭാഗത്തായിരുന്നു അപകടം. മത്സ്യതൊഴിലാളിയായ ഡേവിഡ് സിംഗ് ഭാര്യയുമൊത്താണ് ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോകുന്നത്. പതിവുതെറ്റിക്കാതെ ഇന്നലെ രാത്രിയിലും മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. കായലില്‍ വലയിടുന്നതിനിടെ ബാലന്‍സ് തെറ്റി ചന്ദ്രലേഖ കായലില്‍ വീണതോടെ വള്ളം മറിഞ്ഞു. കായലില്‍ ചാടിയ ഡേവിഡ് സിംഗ് ആഴവും ചെളിയുമുള്ള ഭാഗത്ത് അകപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി അവരുമായി നീന്തികരയ്‌ക്കെത്തി.…

Read More