സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ബോ​ർ​ഡി​ൽ മാ​ത്രം;  കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​താ മീ​ഡി​യ​ൻ കാ​ടു​ക​യ​റി​യ നി​ല​യി​ൽ

കോ​ട്ട​യം: നാ​ലു​വ​രി​പ്പാ​ത​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് എ​ത്തി​യ​വ​ർ ബോ​ര്‍​ഡ് വ​ച്ചു മ​ട​ങ്ങി. റോ​ഡി​ലെ മീ​ഡി​യ​ന്‍ കാ​ടാ​യി യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു.

കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​ത​യി​ലാ​ണ് മീ​ഡി​യ​നി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം കാ​ടാ​യി മാ​റി​യ​ത്. നാ​ലു​വ​രി​പ്പാ​ത​യി​ലെ മീ​ഡി​യ​നും ഡി​വൈ​ഡ​റും കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്.

റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഡി​വൈ​ഡ​റി​ല്‍ ഒ​രാ​ള്‍ പൊ​ക്ക​ത്തി​ലാ​ണ് പു​ല്ല് വ​ള​ർ​ന്ന​ത്.അ​ല​ങ്കാ​ര​ത്തി​നാ​യി വ​ച്ചു​പി​ടി​പ്പി​ച്ച ചെ​ടി​ക​ള്‍ ന​ശി​ച്ചു. പ​ക​രം പു​ല്ലാ​ണ് ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.

ഡി​വൈ​ഡ​റി​ല്‍ ഉ​ട​നീ​ളം ഇ​ത്ത​ര​ത്തി​ല്‍ കാ​ടു പ​ട​ര്‍​ന്നു​നി​ല്‍​ക്കു​ക​യാ​ണ്. അ​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​വും നാ​ല് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള മീ​ഡി​യ​നി​ല്‍ പൂ​ന്തോ​ട്ടം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ന്ന​ദ്ധ​സം​ഘ​ട​ന വി​വി​ധ ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ള്‍ ന​ട്ടു​പ്പി​ടി​പ്പി​ച്ച​ത്.

റോ​ട്ട​റി മീ​ഡി​യ​ന്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​ദ്ധ​തി. ന​ട​ത്തി​പ്പു​കാ​ര്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ചു​മ​ട​ങ്ങി​യ​ത​ല്ലാ​തെ ചെ​ടി​ക​ളു​ടെ തു​ട​ര്‍​പ​രി​പാ​ല​നം ന​ട​ത്തി​യി​ല്ല. നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു ന​വീ​ക​ര​ണം.

ഒ​രു ലൈ​നി​ല്‍​നി​ന്ന് മ​റു​വ​ശ​ത്തേ​യ്ക്കു​ക​യ​റാ​ന്‍ ഡി​വൈ​ഡ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി ര​ണ്ട് ഇ​ട​നാ​ഴി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഇ​ട​നാ​ഴി​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കു​മ്പോ​ള്‍ എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് കാ​ടു വ​ള​ര്‍​ന്ന​ത്.

ഇ​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. ഇ​വി​ടെ സൂ​ച​നാ ബോ​ര്‍​ഡു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തു​മു​ണ്ടാ​യി​ല്ല.

Related posts

Leave a Comment