ഉ​റ​ച്ച നി​ല​പാ​ടു​ള്ള വ്യ​ക്തി ! ഷ​ക്കീ​ല​യു​ടെ വ​ര​വ് കോ​ണ്‍​ഗ്ര​സി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ; പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മോ ?

ചെ​ന്നൈ: കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ന​ടി ഷ​ക്കീ​ല ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.

ഇ​തി​ന്‍റെ സം​സ്ഥാ​ന ജ​റ​ന​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലാ​വും പ്ര​വ​ർ​ത്തി​ക്കു​ക. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മോ എ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലേ​ക്കു​ള്ള ഷ​ക്കീ​ല​യു​ടെ വ​ര​വ്.

സി​നി​മാ​ന​ടി എ​ന്ന​തി​നേ​ക്കാ​ൾ ഉ​റ​ച്ച നി​ല​പാ​ടു​ള്ള വ്യ​ക്തി എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ഷ​ക്കീ​ല​യു​ടെ വ​ര​വ് കോ​ണ്‍​ഗ്ര​സി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ഷ​ക്കീ​ല ഇ​പ്പോ​ൾ സി​നി​മാ തി​ര​ക്കു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​യി ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളി​ൽ അ​വ​രു​ടെ നി​ല​പാ​ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മാ​ദ​ക സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ഷ​ക്കീ​ല അ​റി​യ​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ൽ അ​ത്ത​രം സി​നി​മ​ക​ൾ വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്കു​പോ​ലും ഷ​ക്കീ​ല​യു​ടെ സി​നി​മ​ക​ൾ വെ​ല്ലു​വി​ളി​യാ​യി.

അ​ടു​ത്ത​യി​ടെ ഷ​ക്കീ​ല​യു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​തേ പേ​രി​ൽ ബോ​ളി​വു​ഡി​ൽ ബ​യോ​പി​ക് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. സീ​രി​യ​ലു​ക​ളി​ലും ടി​വി ഷോ​യി​ലും അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ദ​ത്തു​പു​ത്രി​യും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മാ​യ മി​ക​ൾ മി​ല്ല​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഷ​ക്കീ​ല പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദു​രി​ത​പൂ​ർ​ണ​മാ​യ സ​മ​യ​ങ്ങ​ളി​ൽ മി​ല്ല​യാ​ണ് ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ന​ൽ​കി​യ​തെ​ന്നാ​ണ് മ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ഷ​ക്കീ​ല പ​റ​ഞ്ഞ​ത്.

Related posts

Leave a Comment