കൊ​യ്ത്തി​നൊ​രു കൈ​താ​ങ്ങ്..! കോരഞ്ചിറ കർഷകർക്ക് ആശ്വാസം;  ചു​രു​ങ്ങി​യ ചി​ല​വി​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കർഷകർക്ക് എത്തിക്കുകയെന്ന പ​ദ്ധതിക്ക്  തു​ട​ക്ക​മാ​യി

വ​ട​ക്ക​ഞ്ചേ​രി: നി​റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൊ​യ്ത്തി​നൊ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യാ​യ നി​റ​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ചു​രു​ങ്ങി​യ ചി​ല​വി​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​ണ് കൊ​യ്ത്തി​നൊ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട ഉ​ദ്ഘാ​ട​നം ര​ണ്ടാം വി​ള​കൊ​യ്ത്ത് ആ​രം​ഭി​ച്ച കോ​ര​ഞ്ചി​റ പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ വ​ച്ച് ന​ട​ന്നു.

മ​ണി​ക്കൂ​റി​ന് 1400 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് കൊ​യ്ത്ത് യ​ന്ത്രം വാ​ട​ക​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഒ​ന്നാം​വി​ള കൊ​യ്ത്ത് സ​മ​യ​ത്ത് ഇ​ത് 1600 രൂ​പ​യാ​യി​രു​ന്നു വാ​ട​ക,വ​യ്ക്കോ​ൽ ന​ഷ്ട​പ്പെ​ടാ​തെ കൊ​യ്തെ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ള്ള യ​ന്ത്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് കൊ​ണ്ട് ത​ന്നെ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ക​ഴി​യും.

2000 മു​ത​ൽ 2600 രൂ​പ വ​രെ​യാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. നി​റ പ​ദ്ധ​തി വ​ന്ന​തോ​ടെ വാ​ട​ക കു​റ​യ്ക്കാ​ൻ ഇ​വ​രും നി​ർ​ബ​ന്ധി​ത​രാ​യി. ഒ​ന്നാം വി​ള​കൊ​യ്ത്ത് സ​മ​യ​ത്ത് നി​റ പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നാ​ലാ​യി​ര​ത്തോ​ളം മ​ണി​ക്കൂ​ർ കൊ​യ്ത്ത് ന​ട​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്.

മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 177 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ആ​റാ​യി​ര​ത്തോ​ളം ഹെ​ക്ട​ർ നെ​ൽ കൃ​ഷി ഇ​പ്ര​കാ​രം​കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് മൂ​ലം ഏ​ക​ദേ​ശം നാ​ല്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞു. നി​റ പ​ദ്ധ​തി​യി​ലൂ​ടെ അ​ല്ലെ​ങ്കി​ൽ യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ രൂ​പ വാ​ട​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ഇ​ത് കൊ​ണ്ട് ത​ന്നെ ഈ ​പ​ദ്ധ​തി​ക്കെ​തി​രെ ചി​ല കൊ​യ്ത്ത് മെ​ഷീ​ൻ ഏ​ജ​ന്‍റു​മാ​ർ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​മു​ണ്ട്. ര​ണ്ടാം വി​ള​കൊ​യ്ത്ത് ആ​രം​ഭി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് 1400 രൂ​പ വാ​ട​ക​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് കെ ​ഡി പ്ര​സേ​ന​ൻ എം ​എ​ൽ എ ​പ​റ​ഞ്ഞു. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ അ​ത​ത് കൃ​ഷി​ഭ​വ​നു​ക​ളി​ലോ നി​റ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ക​രേ​യോ ബ​ന്ധ​പ്പെ​ട്ടാ​ൽ മ​തി​യാ​കും.

കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ​യി​ൽ വ​ച്ച് ന​ട​ന്ന കൊ​യ്ത്തി​നൊ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ​ഡി പ്ര​സേ​ന​ൻ എം ​എ​ൽ എ ​നി​ർ​വ്വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എം. ക​ലാ​ധ​ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ റോ​ഷ്നി, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി. ​സു​ദേ​വ​ൻ, വി. ​ഓ​മ​ന​കു​ട്ട​ൻ സം​സാ​രി​ച്ചു. നി​റ പ​ദ്ധ​തി പ്ര​കാ​രം കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ വേ​ണ്ട​വ​ർ പ്ര​വീ​ണ്‍ – 9447621097, ആ​റു​ണ്ണി 8606833094 ന​ന്പ​റു​ക​ളി​ൽ ബ​ണ്ഡ​പ്പെ​ട​ണം.

Related posts