കൊലകൊല്ലിയെ മയക്കും..! ആ​ളു​ക​ളെ കൊ​ല്ലു​ക​യും നാ​ട് വി​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാട്ടുകൊമ്പനെ മയക്കുവെടി വയ്ക്കാൻ ഫോറസ്റ്റ് തീരുമാനം

aana-house-lഅ​ഗ​ളി: ആ​ളു​ക​ളെ കൊ​ല്ലു​ക​യും, നാ​ട് വി​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​കൊ​ന്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​ൻ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.  ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കൊ​ന്പ​ൻ വീ​ടു ത​ക​ർ​ത്തും കൃ​ഷി ന​ശി​പ്പി​ച്ചും ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​രെ ചു​ണ്ട​ക്കു​ളം, ചി​റ്റൂ​ർ, മി​ന​ർ​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി. ദ്രു​ത​ക​ർ​മ​സേ​ന​യും വ​ന​പാ​ല​ക​രും ആ​ന​യ്ക്കു പി​ന്നാ​ലെ​യു​ണ്ടെ​ങ്കി​ലും കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ചി​റ്റൂ​രി​ൽ ത​ണ്ട​ത്ത് ര​ത്ന​മ്മ​യു​ടെ വീ​ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ക​ർ​ത്ത​ത്. വി​ധ​വ​യാ​യ ര​ത്ന​മ്മ ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്ന​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും മു​ൻ​വ​ശ​ത്തെ ചാ​ർ​ത്തും നി​ശേ​ഷം ത​ക​ർ​ത്തു. നാ​ട്ടു​കാ​രും ദ്രു​ത​ക​ർ​മ​സേ​ന​യും വ​ന​പാ​ല​ക​രും നോ​ക്കി​നി​ൽ​ക്കേ​യാ​ണ് കാ​ട്ടാ​ന വീ​ടു​ത​ക​ർ​ത്ത​ത്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കേ​യി​ൽ പീ​യൂ​സി​ന്‍റെ വാ​ഴ​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.

ച​ക്ക​യും മാ​ങ്ങ​യും പാ​ക​മാ​കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ഇ​നി കാ​ട്ടാ​ന കാ​ടു​ക​യ​റാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ജ​ന​സം​സാ​രം.
കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി വൈ​ൽ​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് മ​നോ​ജ് അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.ഓ​രോ വ​ർ​ഷ​വും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നി​ടെ അ​ഞ്ചു​പേ​രു​ടെ ജീ​വ​നും കാ​ട്ടാ​ന​യു​ടെ കാ​ൽ​ച്ചു​വ​ട്ടി​ൽ പൊ​ലി​ഞ്ഞു. വ​ന​പാ​ല​ക​ർ പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പാ​ലി​ക്ക​പ്പ​ട്ടി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Related posts