കോ​ര്‍​പ​റേ​ഷ​ന്‍ സീ​വേ​ജ് പ​ദ്ധ​തി; സ​ര്‍​വ​ക​ക്ഷി യോ​ഗം 28ന് ​ചേ​രു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊ​ല്ലം: കോ​ര്‍​പ​റേ​ഷ​നി​ലെ സീ​വേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കാ​യി 28ന് ​സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. ക​ളക്ടറേ​റ്റി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ആ​ശ​യ​വി​നി​മ​യ​മാ​ണ് യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​ര്‍​പ​റേ​ഷ​നി​ലെ തേ​വ​ള്ളി, വ​ട​ക്കും​ഭാ​ഗം, ആ​ശ്രാ​മം, ക​ട​പ്പാ​ക്ക​ട, ക​ന്‍റോണ്‍​മെ​ന്‍റ് താ​മ​ര​ക്കു​ളം, പ​ള്ളി​ത്തോ​ട്ടം, പോ​ര്‍​ട്ട്, ക​ച്ചേ​രി, ത​ങ്ക​ശേരി പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​വേ​ജ് മാ​ലി​ന്യം ട്രീ​റ്റ​മെ​ന്‍റ് പ്ലാന്‍റിലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
ഇ​രു​മ്പ് പാ​ലം, വാ​ടി ഒ​ഴി​കെ​യു​ള്ള പ്ര​ധാ​ന പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ണി​ക​ളും ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 കോ​ടി രൂ​പ ചി​ല​വി​ല്‍ സ്ഥാ​പി​ക്കു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ​ശാ​ല​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നും സീ​വേ​ജ് പ​ദ്ധ​തി​യു​ടെ പ​ണി​ക​ള്‍ പു​തി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ചി​രു​ന്നു.

ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ റോ​ഡ് പ​ണി​ക​ള്‍​ക്ക് മു​മ്പാ​യി പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേശി​ച്ചു. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ പ​ണി തു​ട​ങ്ങാ​നാ​കും വി​ധം ന​ട​പ​ടി്‍ മു​ന്നോ​ട്ട് നീ​ക്കാ​നും നി​ര്‍​ദേശ​മു​ണ്ട്.

Related posts