ആ ചുവപ്പ് നിറത്തിലുള്ള കാറില്‍ വന്ന യുവാവ് ആര്? അധ്യാപികയെ കാറില്‍ കയറ്റാന്‍ ശ്രമിച്ച യുവാവിനെ തേടി പോലീസ്; സംഭവം പുറത്തറിഞ്ഞതോടെ പരിസരങ്ങളില്‍ ഉള്ളവര്‍ ഭീതിയില്‍

ത​ളി​പ്പ​റ​മ്പ്: മ​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യാ​യ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ച് കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് തി​ര​യു​ന്നു. ധ​ർ​മ​ശാ​ലയ്​ക്ക് സ​മീ​പം കു​ഴി​ച്ചാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണു യു​വ​തി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കു​ഴി​ച്ചാ​ലി​ൽ റോ​ഡ​രി​കി​ലൂടെ ന​ട​ന്നു​പോ​യ യു​വ​തി​യു​ടെ സ​മീ​പ​ത്തു ചു​വ​പ്പു നി​റ​മു​ള്ള കാ​ർ നി​ർ​ത്തി​യ യു​വാ​വാ​ണ് കാ​റി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​യ​ന്ന യു​വ​തി പി​ന്നോ​ട്ട് മാ​റി. കാ​റി​ൽ ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കാ​ർ ഓ​ടി​ച്ചു പോ​യ​താ​യും പ​റ​യു​ന്നു.

പ​രി​ഭ്ര​മ​ത്തി​നി​ട​യി​ൽ കാ​റി​ന്‍റെ ന​മ്പ​ർ ശ്ര​ദ്ധി​ക്കാ​ൻ യു​വ​തി​ക്കും കു​ട്ടി​ക​ൾ​ക്കും സാ​ധി​ച്ചി​ല്ല. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ർ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് യു​വ​തി ത​ന്നെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​വി​ടെ ധ​ർ​മ​ശാ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മെ​ല്ലാം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ള്ള​തി​നാ​ൽ ഇ​വ പ​രി​ശോ​ധി​ച്ചാ​ൽ കാ​ർ ക​ണ്ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ ഭീ​തി​യി​ലാ​ണ്.

Related posts