കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​കം: പ്ര​തി പി​ടി​യി​ൽ; പിടിയിലായത് മാഹി എന്ന രാധാകൃഷ്ണൻ


കൊ​ല്ലം: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​ കു​ത്തേ​റ്റ് ആ​ന​പാ​പ്പാ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി റെ​യി​ല്‍​വേ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം, ക​ല്ല​റ,കു​റ്റി​മൂ​ട്, അ​നു​മ​ന്ദി​ര​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍(66)​ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​യം​കു​ളം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി​യെ കൊ​ല്ലം റെ​യി​ല്‍​വേ പൊ​ലീ​സി​ന് കൈ​മാ​റി. അ​ഞ്ചാ​ലും​മൂ​ട് തൃ​ക്ക​രു​വ സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ക​ളീ​ലി​ല്‍ ചി​റ​യി​ല്‍ അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ മ​ക​ന്‍ അ​നീ​സ് (45) കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നന്‍റെ ഒ​ന്ന് -എ ​പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ തു​ട​ക്ക ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​നീ​സി​ന് കു​ത്തേ​റ്റ​ത്.

കു​ത്ത് കൊ​ണ്ട ശേ​ഷം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. റെ​യി​ല്‍​വേ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് വി​വ​രം റെ​യി​ല്‍​വേ പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. ഉ

​ട​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ചാ​ത്ത​ന്നൂ​രി​ല്‍ വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ സ്ഥി​ര​മാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന മാ​ഹി​ന്‍ കു​ത്തി​യെ​ന്നാ​യി​രു​ന്നു അ​നീ​സി​ന്‍റെ മ​ര​ണ​മൊ​ഴി. ഈ ​പേ​ര് കേ​ന്ദ്രീ​ക​രി​ച്ച് പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ക​സ്റ്റ​ഡി​യി​ലു​ള്ള രാ​ധാ​കൃ​ഷ്ണ​ന്‍ മാ​ഹി​യി​ല്‍ നി​ന്നും മ​ദ്യം ഇ​വി​ടെ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്. ഇ​തി​നാ​ല്‍ ഇ​യാ​ളെ മാ​ഹി എ​ന്ന് വി​ളി​ക്കാ​റു​ണ്ട്. മ​ര​ണ​മൊ​ഴി​യി​ല്‍ മാ​ഹി എ​ന്ന് പ​റ​ഞ്ഞ​ത് മാ​ഹീ​ന്‍ എ​ന്ന് പേ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട അ​നീ​സും രാ​ധാ​കൃ​ഷ്ണ​നും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന ദി​വ​സം പ്ലാ​റ്റ്‌​ഫോ​മി​ലി​രി​ക്കു​ക​യാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​നെ മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ അ​നീ​സ് നെ​ഞ്ച​ത്ത് ച​വി​ട്ടി.

വീ​ണ്ടും ച​വി​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി എ​ടു​ത്ത് രാ​ധാ​കൃ​ഷ്ണ​ന്‍ അ​നീ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. പ്ര​തി​യെ പോ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത് ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ.

കൊ​ല്ലം ജ​ന​മൈ​ത്രി പോ​ലീ​സി​ലെ സി​പി​ഒ ബ​ർ​ണ​ബാ​സ് പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ സി​സി​ടി​വി ദൃ​ശ്യം അ​വ​രു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ ആ​ദ്യം പോ​സ്റ്റ് ചെ​യ്തു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം വി​വ​രം ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ ഗ്രൂ​പ്പ് അ​ഡ്മി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചു.അ​ഡ്മി​ൻ ഉ​ട​ൻ ത​ന്നെ പ്ര​സ്തു​ത ചി​ത്രം ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സി​ന്‍റെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ്രൂ​പ്പി​ലും ഷെ​യ​ർ ചെ​യ്തു.

കൊ​ല്ലം റെ​യി​ൽ​വെ പോ​ലീ​സ് 345/23 ന​മ്പ​രാ​യി ചാ​ർ​ജ് ചെ​യ്ത കേ​സി​ലെ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ ചി​ത്ര​ത്തി​ന് ഒ​പ്പം വി​ലാ​സ​വും ഷെ​യ​ർ ചെ​യ്ത പോ​സ്റ്റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​യാ​ൾ സ്ഥി​ര​മാ​യി ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, പു​ന​ലൂ​ർ – ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും പോ​സ്റ്റി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ ആ​ല​പ്പു​ഴ – കൊ​ല്ലം പാ​സ​ഞ്ച​റി​ൽ യാ​ത്ര ചെ​യ്ത സം​സ്ഥാ​ന ക​ള്ള് വ്യ​വ​സാ​യ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​യാ​ൾ പെ​ടു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ വ​ച്ചാ​ണ് അ​വ​ർ വ​ണ്ടി​യി​ൽ പ്ര​തി​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും വി​വ​രം വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ച്ചു.

മാ​ത്ര​മ​ല്ല പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ ഇ​വ​ർ സ​ശ്ര​ദ്ധം വീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ കാ​യം​കു​ള​ത്ത് കാ​ത്ത് നി​ന്ന പോ​ലീ​സ് സം​ഘം പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment