കൊല്ലത്ത് പട്ടിണിക്കിട്ട് യുവതിയെ കൊന്ന സംഭവം; ഭ​ര്‍​തൃ​പി​താ​വ് ലാലിയേയും പോലീസ് അറസ്റ്റു ചെയ്തു

കൊ​ല്ലം: കൊ​ല്ലം ഓ​യൂ​രി​ൽ ഭ​ർ​തൃ​വീ​ട്ടു​കാ​ർ യു​വ​തി​യെ പ​ട്ടി​ണി​ക്കി​ട്ടു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മ​ര​ണ​പ്പെ​ട്ട തു​ഷാ​ര​യു​ടെ ഭ​ര്‍​തൃ​പി​താ​വ് ലാ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

കു​രി​ശു​മൂ​ട് ച​രു​വി​ള​വീ​ട്ടി​ൽ ച​ന്തു​ലാ​ലി​ന്‍റെ ഭാ​ര്യ തു​ഷാ​ര​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് യു​വ​തി​യെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ തു​ഷാ​ര​യു​ടെ ഭ​ര്‍​ത്താ​വ് ച​ന്തു​ലാ​ലി​നെ​യും ഭ​ര്‍​തൃ​മാ​താ​വ് ഗീ​താ​ലാ​ലി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

Related posts