മോ​ഹ​ൻ​ലാ​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ലൊ​ക്കേ​ഷ​ൻ! എം​ടിയുടെയും ഹ​രി​ഹ​ര​ന്‍റെയും പ്രിയപ്പെട്ട കോ​ന്ന​നാ​ത്ത് ത​റ​വാ​ട്ടിൽ വീണ്ടും തിരക്ക്…

വ​ട​ക്കാ​ഞ്ചേ​രി: വ​ള്ളു​വ​നാ​ട​ൻ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ള സി​നി​മക​ളു​ടെ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രും ഹ​രി​ഹ​ര​നും ചേ​ർ​ന്നു ഹി​റ്റാ​ക്കി​യ പൈ​ങ്കു​ള​ത്തെ കോ​ന്ന​നാ​ത്ത് ത​റ​വാ​ടുതേ​ടി വീ​ണ്ടും സി​നി​മാ​ക്കാ​ർ എ​ത്തി​ത്തുട​ങ്ങി.​

മോ​ഹ​ൻ​ലാ​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ലൊ​ക്കേ​ഷ​ൻ കൂ​ടി​യാ​യ പൈ​ങ്കു​ള​വും കോ​ന്ന​നാ​ത്ത് ത​റ​വാ​ടും പ്ര​ദേ​ശ​വും അദ്ദേഹം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ആ​റാ​ട്ടി​ന്‍റെ ചി​തീ​ക​ര​ണ​ത്തി​നും തെര​ഞ്ഞെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, കാ​ല​പ്പ​ഴ​ക്ക​മു​ള്ള ത​റ​വാ​ട് ഷൂ​ട്ടി​ംഗിനാ​യി കൊ​ടു​ത്താ​ൽ കേ​ടു സം​ഭ​വി​ക്കു​മെ​ന്നു ക​രു​തി​യാ​ണു വി​ട്ടു​കൊ​ടു​ക്കാ​ത്ത​തെ​ന്നു താ​മ​സ​ക്കാ​രാ​യ സ​ന്ദീ​പ് പൈ​ങ്കു​ളം പ​റ​ഞ്ഞു.

​ആ​ധാ​രം, ആ​കാ​ശ​ത്തി​ലെ പ​റ​വ​ക​ൾ, ഈ ​പു​ഴ​യും ക​ട​ന്ന്, വ​ധു ഡോക്ട​റാ​ണ്, യാ​ത്ര​മൊ​ഴി, പ​ഞ്ചാ​ഗ്നി, തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​തു കോ​ന്ന​നാ​ത്ത് ത​റ​വാ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്. നി​ളാ​തീ​ര​വും നെ​ൽ​വ​യ​ലു​ക​ളും കാ​വു​ക​ളും എ​ല്ലാം ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണു ത​റ​വാ​ടു സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ത​റ​വാ​ട് ആ​വശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു. ഏ​ട്ടു കെ​ട്ടു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു ത​റ​വാ​ടു കൂ​ടി​യാ​ണ് കോ​ന്ന​നാ​ത്ത് ത​റ​വാ​ട്.

Related posts

Leave a Comment