ജോ​ളി ത​ന്നെ വ​ന്നു ക​ണ്ട​താ​യി ഓ​ർ​മ​യി​ല്ല, താ​ൻ ത​കി​ട് പൂ​ജി​ച്ച് ന​ൽ​കാ​റു​ണ്ട്, ഭസ്മം കഴിക്കാൻ നൽകാറില്ല; കൂടത്തായി കൂട്ടക്കൊലക്കേസിൽ ആരോപണ വിധേയനായ  കട്ടപ്പനക്കാരൻ ജ്യോത്‌സ്യൻ കൃഷ്ണകുമാർ പറ‍യുന്നതിങ്ങനെ…

ക​ട്ട​പ്പ​ന: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ​യും കൊ​ല്ല​പ്പെ​ട്ട റോ​യി​യെ​യും അ​റി​യി​ല്ലെ​ന്ന് ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​ൻ കൃ​ഷ്ണ​കു​മാ​ർ. ജോ​ളി ത​ന്നെ വ​ന്നു ക​ണ്ട​താ​യി ഓ​ർ​മ​യി​ല്ല. താ​ൻ ത​കി​ട് പൂ​ജി​ച്ച് ന​ൽ​കാ​റു​ണ്ട്. ത​കി​ടി​നു​ള്ളി​ൽ ഭ​സ്മം ആ​ണു​ള്ള​ത്. ഇ​ത് ക​ല​ക്കി കു​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്നും കൃ​ഷ്ണ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പ​ര​യി​ൽ ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​നും പ​ങ്കു​ള്ള​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി കൃ​ഷ്ണ​കു​മാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യി മ​രി​ക്കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ ഏ​ല​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യും ഈ ​അ​ന്വേ​ഷ​ണ​മാ​ണ് ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​നി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.

Related posts