പാതിരാത്രിയിലും ജോളിയുടെ ഫോണിന് വിശ്രമില്ലായിരുന്നു ! ഫോണ്‍വിളി നീണ്ടിരുന്നത് പുലര്‍ച്ചെ രണ്ടുമണി വരെ; ജോളി തന്നെ വിവാഹം കഴിച്ചത് മറ്റൊരു ഉദ്ദേശ്യത്തോടെന്ന് ഷാജു…

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ് അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വെളിപ്പെടുത്തല്‍. മിക്ക ദിവസങ്ങളിലും പുലര്‍ച്ചെ രണ്ടുമണി വരെ നീളുന്ന ഫോണ്‍വിളിയായിരുന്നു ജോളിയുടേത്. ഒരിക്കല്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ജോളി ഒഴിഞ്ഞുമാറിയെന്നും ഷാജു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതുപോലെ പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നെന്നും സാമ്പത്തിക താല്‍പര്യം ഒന്നു കൊണ്ടുമാത്രം കണ്ടാണ് ജോളി തന്റെ അടുത്തുകൂടിയതെന്നും വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നുവെന്നും ഷാജു പറയുന്നു.

തന്റെയൊപ്പം ഉണ്ടായിരുന്നപ്പോള്‍ അസ്വഭാവികത തോന്നിയിരുന്നില്ലെന്നും എന്നാല്‍ ഏറെ വൈകിയാണ് എന്‍ഐടിയില്‍ അധ്യാപിക അല്ലെന്നു മനസ്സിലായെന്നും ഷാജു പറഞ്ഞു. വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടാതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗര്‍ഭഛിദ്രം നടത്തിയതായി അറിയില്ലെന്നും,എന്നാല്‍ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും ഷാജു പറയുന്നു.

Related posts