ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു; ഉ​ത്ത​ര കൊ​റി​യ ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന 11-ാം ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​ണി​ത്

koriaസി​യൂ​ൾ: അ​ന്ത​ർ​ദേ​ശീ​യ സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ച്ച് ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.40ന് ​വ​ട​ക്ക​ൻ പ്യോം​ഗാം​ഗി​ലെ ബാ​ങ്കി​യൂ​ണി​ൽ​നി​ന്നു വി​ക്ഷേ​പി​ച്ച ബാ​ല​സ്റ്റി​ക് മി​സൈ​ൽ 930 കി​ലോ​മീ​റ്റ​ർ താ​ണ്ടി ജ​പ്പാ​ന്‍റെ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ(​ഇ​ഇ​ഇ​സെ​ഡ്) പ​തി​ച്ചെ​ന്നു ജ​പ്പാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ഉ​ത്ത​ര കൊ​റി​യ​യോ​ട് ഇ​നി ക്ഷ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി. ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലാ​ണു ഉ​ത്ത​ര​കൊ​റി​യ വി​ക്ഷേ​പി​ച്ച​തെ​ന്നു ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സൈ​ന്യ​വും അ​റി​യി​ച്ചു. മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​അ​ടി​യ​ന്ത​ര സു​ര​ക്ഷാ കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ചു കൂ​ട്ടി​യി​ട്ടു​ണ്ട്.

ഉ​ത്ത​ര കൊ​റി​യ ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന 11-ാം ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​ണി​ത്. ഇ​തു​വ​രെ വി​ക്ഷേ​പി​ച്ച​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി പ്ര​തി​രോ​ധ മി​സൈ​ലു​ക​ളാ​യി​രു​ന്നു പ​രീ​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ മെ​യി​ൽ ര​ണ്ടു മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ത്ത​ര​കൊ​റി​യ ന​ട​ത്തി​യി​രു​ന്നു.

Related posts