എൻട്രൻസ് വിദ്യാർഥികളിലെ ആത്മഹത്യ തടയാന്‍ സ്പ്രിംഗ്-ലോഡഡ് ഫാനുകള്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ

രാജസ്ഥാനിലെ എന്‍ട്രസ് കോച്ചിംഗ് സെന്‍ററായ കോട്ടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികൾ ആത്മഹത്യ ചെയ്യുന്നതിനുള്ള പുതിയ പരിഹാരമാര്‍ഗത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.

വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ കേസുകള്‍ കുറയ്ക്കുന്നതിനായി കോച്ചിംഗ് സെന്‍ററുകളുടെ എല്ലാ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിംഗ്-ലോഡഡ് ഫാനുകള്‍ സ്ഥാപിക്കുകയാണ്.

 ഈ വര്‍ഷം ഇതുവരെ 20 വിദ്യാര്‍ഥികളാണ് ഇവിടെ ആത്മഹത്യ ചെയതത്. ചൊവ്വാഴ്ച രാത്രി നഗരത്തിലെ വാടകയ്ക്ക് താമസിക്കുന്നിടത്ത് 18വയസുള്ള വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഒടുവില്‍ നടന്ന സംഭവം.

 ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്. രണ്ട് ഐഐടി-ജെഇഇ ഉദ്യോഗാര്‍ത്ഥികളും ഒരു നീറ്റ്-യുജി പരീക്ഷാര്‍ഥിയും ഉള്‍പ്പെടെ മൂന്ന് കോച്ചിംഗ് വിദ്യാര്‍ഥികള്‍ ഈ മസം ആദ്യം മരിച്ചു.

കഴിഞ്ഞ വര്‍ഷം, കോച്ചിംഗ് ഹബില്‍ കുറഞ്ഞത് പതിനഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോട്ടയിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാന്‍ ഭരണകുടം ആവശ്യപ്പെട്ടിട്ടുണ്ട്. 

Related posts

Leave a Comment